പ്രണയ ദിനത്തില്‍ സുന്ദരിമാരെ എതിരാളികളാക്കി നടത്തിയ ഫുട്‌ബോള്‍ മേള കാണികള്‍ക്ക് ശരിക്കും ആസ്വദിച്ചു. സുന്ദരികള്‍ മാത്രമല്ല കളിക്കാര്‍ മുഴുവന്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നതെന്നതും കാണികള്‍ക്ക് കളിയുടെ ആവേശം വര്‍ധിപ്പിച്ചു. വാലന്റൈന്‍ ദിനത്തില്‍ കളിക്കാനിറങ്ങിയപ്പോള്‍ ഹോളണ്ടിലെ ആര്‍കെസി വാല്‍വിക് ടീമാണ് പുതുമയുള്ള കളി സംഘടിപ്പിച്ചത്.
ബിക്കിനിമാത്രം ധരിച്ച യുവതികളെക്കണ്ട് കാണികള്‍ ആവേശഭരിതരായെങ്കിലും ടീമിന്റെ കളി മാത്രം വെറുതെയായി. . മത്സരത്തില്‍ അവര്‍ 10ന് തോറ്റു. ഡച്ച് സെക്കന്‍ഡ് ഡിവിഷന്റെ ഏറ്റവും താഴെയാണ് വാല്‍വിക്ക് ഇപ്പോള്‍. ആരാധകരെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ക്ലബ്ബുടമകള്‍ യുവതികളെ ഇറക്കിയത്. മത്സരത്തിനുപയോഗിക്കുന്ന പന്ത് സാധാരണ റഫറിയാണ് കളിക്കളത്തിലേക്ക് കൊണ്ടുവരുന്നത്. ഇക്കുറി അതും ഒരു യുവതിയാണ് ഗ്രൗണ്ടിലെത്തിച്ചത്.
കളിയുടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്കും അത് തിരക്കുപിടിച്ച ദിവസമായിരുന്നു. കളിക്കാര്‍ക്കൊപ്പവും ക്ലബ്ബ് ഭാരവാഹികള്‍ക്കൊപ്പയും യുവതികള്‍ നില്‍ക്കുന്ന ചിത്രം പകര്‍ത്തുന്നതിലായിരുന്നു അവര്‍ക്ക് താത്പര്യം. മത്സരത്തിന് രണ്ടുദിവസം മുമ്പെ സുന്ദരികളുടെ വീഡിയോകള്‍ ക്ലബ്ബ് വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും വന്നിരുന്നു.
എഫ്.സി.എമ്മനുമായുള്ള മത്സരത്തിലാണ് സുന്ദരികളെ ഇറക്കി ക്ലബ് ആരാധകരെ ആവേശം കൊള്ളിച്ചത്. സീസണില്‍ 24 കളികള്‍ പൂര്‍ത്തിയായപ്പോള്‍ വെറും 18 പോയന്റുമാത്രമാണ് വാല്‍വിക്കിനുള്ളത്. ടീമിന്റെ ദയനീയ പ്രകടനം ആരാധകരെ അരിശം കൊള്ളിക്കുന്നതിനിടെ സുന്ദരികളെ ഇറക്കി അവരെ ആശ്വസിപ്പിക്കാനുള്ള ശ്രമമാണ് ക്ലബ്ബുടമകള്‍ നടത്തിയത്.
https://youtu.be/Ek0ISHl6k-U