ആപ്പിളും പച്ച തക്കാളിയും മസില്‍ പെരുപ്പിക്കും !

വാഷിംങ്ടണ്‍ : മസില്‍ എന്നത് ശക്തിയുടെയും ആരോഗ്യത്തിന്റെ അടയാളമായാണ് യുവ തലമുറ കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരൊക്കെ മസില്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍ മസില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രണ്ടു പഴങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരിക്കുന്നത് അമേരിക്കയിലെ ഐയോവ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ്. ആപ്പിളും പച്ച തക്കാളിയുമാണ് മസില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതത്രെ. ഇനി ഇതിന്റെ പിന്നിലെ വസ്തുത എന്താണെന്ന് നോക്കാം.look-like-a-bodybuilder
മനുഷ്യന്റെ പേശീകളെ ദുര്‍ബലമാക്കുന്ന പ്രോട്ടീന്‍ ആണ് എടിഎഫ്4. ഈ പ്രോട്ടീന്‍ അമിതമാകുമ്പോള്‍ പേശികള്‍ ദുര്‍ബലമാകുന്നു. പ്രായമേറുമ്പോഴാണ് എടിഎഫ്4 പ്രോട്ടീന്‍ ശരീരത്തില്‍ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ ഈ പ്രോട്ടീന്റെ പ്രവര്‍ത്തനത്തെ പ്രതിരോധിച്ച് പേശികള്‍ക്ക് കരുത്തേകുന്ന രണ്ടു ഘടകങ്ങളാണ് ഐയോവ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഘടകങ്ങളില്‍ ഒന്ന് ആപ്പിളിലും മറ്റൊന്ന് പച്ച തക്കാളിയിലുമാണ് കാണപ്പെടുന്നത്. ആപ്പിളില്‍ കാണപ്പെടുന്ന യുര്‍സോളിക് ആസിഡും തക്കാളിയില്‍ കാണപ്പെടുന്ന ടൊമാറ്റിഡിന്‍ എന്നീ ഘടകങ്ങളാണ് മസില്‍ ദുര്‍ബലമാകുന്നതിനെ ചെറുക്കുന്നത്. സ്ഥിരമായി ആപ്പിളും പച്ച തക്കാളിയും കഴിച്ചാല്‍ പേശികള്‍ ബലപ്പെടുന്നതിനുപുറമെ പ്രായമേറുന്നത് തടയുകയും ചെയ്യുമെന്നാണ് പഠനസംഘം പറയുന്നത്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top