ഈ മുന്നറിയിപ്പ് അത്ര നിസാരമായി തള്ളിക്കളയാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. അമേരിക്കന്‍ ആറ്റോമിക് സയന്റിസ്റ്റുകളുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 130-നും 140നും ഇടയ്ക്ക് അണുവായുധങ്ങള്‍ പാകിസ്ഥാനുണ്ട്.
മുച്ചൂടും നശിപ്പിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളും പാക്കിസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ എഫ്-16 യുദ്ധവിമാനങ്ങളും ഉള്‍പ്പെടുന്നു.
ഹാന്‍സ് എം ക്രിസ്റ്റെന്‍സനും റോബര്‍ട്ട് എസ് നോറിസും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇന്ത്യക്ക് ആശങ്ക പകരുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും വ്യോമസേനാ താവളങ്ങളുടെയും സാറ്റലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. വന്‍തോതിലുള്ള ആണവായുധശേഖരം പാക്കിസ്ഥാനുണ്ടെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാന്‍ അതിന്റെ ആണവായുധ ശേഖരം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടുതല്‍ ആണവായയുധങ്ങളും അത് വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളും വിമാനങ്ങളും പാക്കിസ്ഥാന്റെ പക്കലുണ്ട്. 140 അണുബോംബുകള്‍ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണ് കരുതുന്നത്. 2020 ആകുമ്പോഴേക്കും പാക്കിസ്ഥാന് 80-ഓളം അണുബോംബുകള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് 1999-ലെ അമേരിക്കന്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നത്. ഇത് അതിനെക്കാള ഏറെ മുകളിലാണെന്നും പുതിയ റിപ്പോര്‍ട്ട് പറയുന്നു.
കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാനെന്നും റിപ്പോര്‍ട്ട് പറയുന്നു. നാല് പ്ലൂട്ടോണിയം റിയാക്ടറുകളും സമ്പുഷ്ട യുറേനിയം നിര്‍മ്മാണ യൂണിറ്റുകളും പാക്കിസ്ഥാനുണ്ട്. പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തേറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി പത്തുവര്‍ഷത്തിനകം പാക്കിസ്ഥാന്‍ മാറുമെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പുതിയ വിലയിരുത്തല്‍ അനുസരിച്ച് പത്തുവര്‍ഷത്തിനകം പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങളുടെ എണ്ണം 350 ആകും.
ഇപ്പോഴത്തെ നിലയനുസരിച്ച് 2025 ആകുമ്പോഴേക്കും ആണവായുധ ശേഖരം 250 എങ്കിലുമായി ഉയരും. അതോടെ ആണവായുധ ശേഖരതത്തിന്റെ കാര്യത്തില്‍ ലോകത്തെ അഞ്ചാമത്തെ വന്‍ശക്തിയായി പാക്കിസ്ഥാന്‍ മാറും. എഫ്-16 യുദ്ധവിമാനങ്ങളെയാണ് ആണവായുധ പ്രയോഗത്തിനായി പാക്കിസ്ഥാന്‍ കൂടുതലായും ആശ്രയിക്കുന്ന്. മിറാഷ് -3, മിറാഷ്-5 വിമാനങ്ങളും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പക്കലുണ്ട്.