സരിതയെ മുന്‍മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അര്‍ധരാത്രിയില്‍ ഉള്‍പ്പെടെ 185 തവണ വിളിച്ചു

കൊച്ചി: സരിത നായരുമായി മുന്‍മന്ത്രി എ.പി അനില്‍കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.നസറുള്ള 185 തവണ േഫാണില്‍ സംസാരിച്ചിരുന്നതായി കോള്‍ ഡിറ്റൈയ്ല്‍ റെക്കോര്‍ഡ് (സിഡിആര്‍). 2012 ജൂണ്‍ നാലിനും 2013 മെയ് എട്ടിനുമിടയില്‍ സരിതയുടെ ഒരു മൊബൈല്‍ ഫോണിലേക്കും തിരിച്ചും 164 തവണ സംസാരിച്ചതായും സിഡിആറിലുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ.സി.ഹരികുമാര്‍ ബുധനാഴ്ച സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷനില്‍ ഹാജരാക്കി. ഈ 164 വിളികളില്‍ 74 കോളുകള്‍ നസറുള്ള സരിതയെ വിളിച്ചതാണ്.സരിതയുടെ ഫോണ്‍ സംഭാഷണ രീതിയും വ്യക്‌തിപ്രഭാവവും വച്ച്‌, നല്ല വിദ്യാഭ്യാസമുള്ള സ്‌ത്രീയെന്ന നിലയില്‍ അവരുമായി തനിക്ക്‌ സൗഹൃദം ഉണ്ടായിരുന്നുവെന്ന്‌ നസറുള്ള മൊഴി നല്‍കി.

നസറുള്ളയും സരിതയും തമ്മില്‍ 2012 ജൂണ്‍ നാലു മുതല്‍ 2013 മേയ്‌ എട്ടു വരെ 164 ഫോണ്‍ സംഭാഷണങ്ങളാണു നടന്നത്‌. അതില്‍ 73 കോളുകള്‍ നസറുള്ള വിളിച്ചവയാണ്‌. സരിതയുടെ മറ്റൊരു നമ്പറിലേക്ക്‌ 2012 സെപ്‌റ്റംബര്‍ പതിനേഴിനും 2013 മാര്‍ച്ച്‌ അഞ്ചിനുമിടയില്‍ ഒരു എസ്‌.എം.എസ്‌ ഉള്‍പ്പെടെ 21 കോളുകള്‍ നസറുള്ള നടത്തിയതായും കമ്മിഷന്‍ അഭിഭാഷകന്‍ സി. ഹരികുമാര്‍ വ്യക്‌തമാക്കി. സരിതയുമായി രാത്രികളില്‍ സംസാരിച്ചത്‌ പകല്‍ ഔദ്യോഗിക തിരക്കുകളുള്ളതിനാലാണെന്നും അക്കാലത്ത്‌ അവര്‍ തട്ടിപ്പുകാരിയാണ്‌ എന്നറിഞ്ഞിരുന്നില്ലെന്നും നസറുള്ള മൊഴി നല്‍കി. രണ്ടു തവണ നേരില്‍ കണ്ടിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മന്ത്രി എ.പി. അനില്‍കുമാറിന്റെ സന്ദര്‍ശനാനുമതിക്കായി 2012-ലാണ്‌ ലക്ഷ്‌മി നായരെന്നു പരിചയപ്പെടുത്തി സരിത ആദ്യമായി ഫോണില്‍ വിളിച്ചത്‌. മലപ്പുറത്തും കോഴിക്കോടും ടീം സോളാറിന്റെ ജില്ലാതല ഓഫീസിന്റെ ഉദ്‌ഘാടനം ടൂറിസം മന്ത്രിയെക്കൊണ്ട്‌ നിര്‍വഹിപ്പിക്കണമെന്ന ആവശ്യവുമായാണ്‌ സരിത രണ്ടു തവണ നേരില്‍വന്നു കണ്ടത്‌.മന്ത്രിയുടെ ഔദ്യോഗിക തിരക്കുകളാല്‍ ഉദ്‌ഘാടനത്തിനു തീയതി നല്‍കാന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും പലതവണ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്‌. ഇക്കാര്യത്തിനായി ബിജു രാധാകൃഷ്‌ണന്‍ മന്ത്രിയെയോ തന്നെയോ നേരിട്ടുകാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്‌തിട്ടില്ലെന്നും നസറുള്ള പറഞ്ഞു.

 

ടീം സോളാര്‍ കമ്പനി 2011 നു ശേഷം ഒരു ജില്ലയിലും എനര്‍ജി മാര്‍ട്ടുകള്‍ തുടങ്ങിയിട്ടില്ലെന്ന വസ്‌തുത കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തന്റെ നമ്പറിലേക്ക്‌ സരിത വിളിച്ച മിക്കവാറും കോളുകളും ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും അല്ലാതെയും അവര്‍ വിളിച്ചിരുന്നതായും നസറുള്ള മറുപടി പറഞ്ഞു.സരിതയുടെ രഹസ്യകത്തില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റാണ്‌. ടീം സോളാര്‍ കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ എം.എന്‍.ആര്‍.ഇ യുടെ ചാനല്‍ പാര്‍ട്‌ണര്‍ ആവുകയെന്നത്‌ നിര്‍ബന്ധമാണെന്നു പറഞ്ഞ്‌ സരിതയെ കെ.സി. വേണുഗോപാലും എ.പി. അനില്‍കുമാറും താനും മോശമായ രീതിയില്‍ ഉപയോഗപ്പെടുത്തിയെന്ന ആരോപണം നസറുള്ള നിഷേധിച്ചു.

Top