മുംബൈ : മുന്‍ ലോകസുന്ദരി ഡയാന ഹൈഡന് പെണ്‍കുഞ്ഞ് ജനിച്ചു. എട്ട് വര്‍ഷങ്ങളായി ശീതീകരിച്ച് സൂഷിച്ച അണ്ഡത്തില്‍ നിന്നുമാണ് കുഞ്ഞ് ജനിച്ചത്. 3.5 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് 55 സെന്റീമീറ്റര്‍ ഉയരമുണ്ട്.വൈദ്യശാസ്ത്രത്തിന്റെ മൂന്നേറ്റത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടിയാണ് ഡയാനയുടെ കുഞ്ഞിന്റെ ജനനം. ഒരു ദശാബ്ദം മുമ്പുവരെ ശീതികരിച്ച അണ്ഡത്തില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ ജനനം സാങ്കേതികമായി ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ഡയാനയുടെ കുഞ്ഞിന്റെ ജനനത്തോടെ ഇതാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനെക്കുറിച്ച് വായിച്ചറിഞ്ഞതിനെ തുടര്‍ന്ന് 32 ാം വയസ്സിലാണ് ഡയാന ഇതിനെക്കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന് 2007 ഒക്ടോബര്‍ നും 2008 മാര്‍ച്ചിനുമിടയില്‍ പതിനാറ് അണ്ഡങ്ങള്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്ററ് ഡോ. നന്ദിത പല്‍ഷേത്കറുടെ നിദേശപ്രകാരം ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു.ഡയാന തന്റെ കുഞ്ഞിനു ഗര്‍ഭം നല്‍കിയത് എട്ടു വര്‍ഷമായി ശിതീകരിച്ചു സൂക്ഷിച്ച അണ്ഡത്തില്‍ നിന്നുമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാല്‍പതുകാരിയായ ഡയാന ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
രണ്ട് കാരണങ്ങളാലാണ് താന്‍ അണ്ഡം സൂക്ഷിച്ച് വച്ചതെന്ന് ഡയാന പറയുന്നു. ഒന്നാമതായി തന്റെ കരിയറുമായി തിരക്കിലായതിനാലും രണ്ടാമത് തനിക്ക് ഇണങ്ങിയ വരനെ കണ്ടെത്തുന്നതിനുമായിരുന്നു. നാല്‍പതാം വയസ്സിലായിരുന്നു ഡയാന കോളിന്‍സ് ഡിക്ക്നേ വിവാഹം ചെയ്തത്.. എന്നാല്‍ ഈ സമയം ഡയാനയുടെ ഗര്‍ഭപാത്രത്തെ സ്വാഭാവിക ഗര്‍ഭധാരണത്തിന് തടസ്സമുണ്ടാക്കുന്ന എന്‍ഡിയോമെട്രിസ് എന്ന രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നും ടെസ്ററ് ട്യൂബ് ശിശുവെന്ന ആശയം ഇരുവരും സ്വീകരിക്കുന്നത്.
32ാം വയസിലാണ് ഡയാന ആദ്യമായി അണ്ഡം ശിതീകരിച്ചു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ചു കേള്‍ക്കുന്നത്. 2007 ഒക്ടോബറിനും 2008 മാര്‍ച്ചിനും ഇടയിലായി ഇന്‍ഫെരിട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ നന്ദിത പാല്‍ഷേത്കര്‍ വഴി പതിനാറോളം അണ്ഡങ്ങളാണ് ഡയാനയുടേതായി ശിതീകരിച്ചു സൂക്ഷിച്ചത്. കരിയറില്‍ തിരക്കായതും ജീവിത പങ്കാളിയെ കണ്ടെത്താന്‍ വൈകുമെന്നതുമാണ് അണ്ഡം ശിതീകരിച്ചു സൂക്ഷിക്കാന്‍ തീരുമാനിക്കാന്‍ കാരണമായതെന്ന് ഡയാന പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് അമേരിക്കക്കാരനായ കോളിന്‍ ഡിക്കിനെ വിവാഹം കഴിച്ച ഡയാനയെ പിന്നീട് ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസ് രോഗം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന് 3.7കി.ഗ്രാം തൂക്കവും 55സെ.മീ നീളവുമുണ്ടെന്ന് ഡയാന പറഞ്ഞു. കരിയറില്‍ നേട്ടങ്ങള്‍ കൊയ്യാനായി ഗര്‍ഭധാരണം വൈകിക്കുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയാവുകയാണ് ഡയാനയുടെ അനുഭവം