![](https://dailyindianherald.com/wp-content/uploads/2016/10/CN-Balakrishnan-herald-news.png)
തിരുവനന്തപുരം:കെ ബാബുവിനും ,കെ എം മാണിക്കും ,കെ.സി ജോസഫിനും പുറമെ അഴിമതിയില്‍ സി. എന്‍.ബാലകൃഷ്ണനും കുടുങ്ങി . വിദേശമദ്യ കമ്പനികളില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥര്‍ കോടിക്കണക്കിനു രൂപ ‘ ഉപഹാര’മായി കൈപ്പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തിക്കഴിഞ്ഞു. അഴിമതി നടന്നത് യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് . മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി. എന്‍ ബാലകൃഷ്ണന് കുടുങ്ങും. 2010-15 കാലയളവില്‍ നടന്ന ഭീമമായ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത് .ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. തൊട്ടു പിന്നാലെ നടത്തിയ പരിശോധനയിലാണ അഴിമതി വ്യക്തമായത്. മദ്യ വില്പന നടത്തുന്നതിന് വിദേശ മദ്യ നിര്‍മ്മാണ കമ്പനികള്‍ പ്രോത്സാഹനമായി ലക്ഷങ്ങള്‍ നല്കുന്ന പതിവുണ്ട്. പല കമ്പനികളും നല്കുന്ന തുകയില്‍ ഏറ്റക്കുറച്ചിലുണ്ടാവാം. മറ്റു ബ്രാന്‍ഡു മദ്യങ്ങളുടെ വില്പന കുറയ്ക്കുകയും തങ്ങളുടെ മദ്യം കൂടുതല്‍ വില്പന നടത്തിത്തരുകയും ചെയ്യുന്നതിനാണ് ഈ തുക നല്‍കുന്നത്. കണ്‍സ്യൂമര്‍ഫെഡ് മദ്യ കച്ചവടം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥാപനമാണ്. കണ്‍സ്യൂമര്‍ഫെഡിന് ലഭിക്കുന്ന ഈ പ്രോത്സാഹന തുക പൊതു ഖജനാവിലാണ് എത്തേണ്ടത്.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇങ്ങിനെ ഒരു തുക ലഭിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. എന്നാല്‍ ഇത് ഒരു അക്കൗണ്ടിലും രേഖപ്പെടുത്തിയിട്ടില്ല. ഇത് ആരുടെ പോക്കറ്റിലേക്കു പോയെന്ന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം പുറത്തു വരുന്നതോടെ അക്കാലയളവില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ തലപ്പത്തിരുന്ന പലരുടെയും പങ്ക് അന്വേഷണ വിധേയമാക്കേണ്ടി വരും.
സി. എന്‍ ബാലകൃഷ്ണനായിരുന്നു അന്നത്തെ സഹകരണ വകുപ്പു മന്ത്രി. സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കണ്‍സ്യൂമര്‍ഫെഡ്. ഇക്കാര്യത്തില്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ റെജി നായരും പ്രതി സ്ഥാനത്താണ്.
ഇക്കാര്യത്തില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നാണ് കുറ്റാരോപിതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍ നേരെ മറിച്ചാണ്. 2001 മുതല്‍ മദ്യ കമ്പനികളില്‍ നിന്ന് പ്രോത്സാഹന തുക കൃത്യമായി കണ്‍സ്യൂമര്‍ ഫെഡിന് ലഭിക്കുന്നുണ്ട് ഇത് മദ്യ വില്പനയുമായി കൃത്യമായ അനുപാതത്തിലല്ല എത്തുന്നത്. പ്രോത്സാഹന തുകയുടെ ‘ തോത് ‘ ഇടയ്ക്കിടെ വ്യത്യാസപ്പെടുന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കണ്‍സ്യൂമര്‍ഫെഡിന് സംസ്ഥാനത്ത് 49 വിദേശമദ്യ ചില്ലറ വില്പന കേന്ദ്രങ്ങളാണ് ഉള്ളത്.2015ല്‍ കണ്‍സ്യമര്‍ഫെഡിന് 4.10 ലക്ഷം രൂപയാണ് വില്പനയ്ക്കുള്ള പ്രോത്സാഹനമായി ലഭിച്ചത് . പുതിയ മാനേജിംഗ് ഡയറക്ടര്വന്നുടന്വളരെ പെട്ടെന്ന് ഇത് 90.68 ലക്ഷമായി ഉയര്‍ന്നു. ഇക്കാലയളവിലാകട്ടെ, മദ്യ വില്പനയില് വളരെ ചെറിയൊരു വര്‍ദ്ധന മാത്രമേ ഉണ്ടായുള്ളൂ. ഇത് എങ്ങിലെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ കുറ്റാരോപിതര്‍ക്ക് കഴിഞ്ഞിട്ടില്ല. കണ്‍സ്യൂമര്‍ഫെഡ് നൂറ്റി ഇരുപത്തഞ്ച് വിദേശ മദ്യ നിര്‍മ്മാണ കമ്പനികളുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പലതും ഇപ്പോള്‍ നിലവിലില്ല. കണ്്യൂമര്ഫെഡിന് മദ്യം വിതരണം ചെയ്യുന്ന മദ്യ കമ്പനികളുമായി വിജിലന്‍സ് ബന്ധപ്പെട്ടു. വില്പന പോത്സാഹിപ്പിക്കുന്നതിന് എത്ര രൂപയാണ് ക്സ്യമര്ഫെഡിന് നല്‍കിയതെന്ന് ആരാഞ്ഞു കൊണ്ട് ഇവര്‍ക്ക് കത്തെഴുതാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഈ കത്തിനു മറുപടി വൈകാതെ മദ്യ കമ്പനികളില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ