പാകിസ്താനിലെ ജനകീയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോ ബേനസീറിന്റേത് കുത്തഴിഞ്ഞ ജീവിതം ? സെക്‌സ്പാര്‍ട്ടികളും മദ്യ സേവയും ആഘോഷമാക്കിയവര്‍ ; ഞെട്ടിക്കുന്ന കഥകളുമായി പുസ്തകം പാകിസ്താനിലെ ജനകീയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോ ലണ്ടനിലും ദുബായിലും സെക്‌സ് പാര്‍ട്ടികളിലെ സജീവ സാന്നിധ്യമായിരുന്നു എന്ന് ആരോപണം. ലണ്ടനിലും ദുബായിലും സെക്‌സ് പാര്‍ട്ടികളിലെ സജീവ സാന്നിധ്യമായിരുന്നുവെന്ന് തുറന്നടിച്ച് പുസ്തകം.ബേനസീര്‍ പാര്‍ട്ടി സംഘടിപ്പിക്കുകയും സെക്‌സ് പാര്‍ട്ടികളില്‍ പോകുകയും ചെയ്തിരുന്നുവെന്ന് ഇന്‍ഡീസെന്റ് കറസ്‌പോണ്ടന്‍സ്: ബേനസീര്‍ ഭൂട്ടോസ് സീക്രട്ട് സെക്‌സ് ലൈഫ്’ എന്ന പുസ്തകത്തിലൂടെ ഗ്രന്ഥകര്‍ത്താവ് റോഷന്‍ മിര്‍സ പറയുന്നു.ബേനസീറിനെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ഈ പുസ്തകം വലിയ ചര്‍ച്ചയായിരിക്കുകയാണ് .പാകിസ്ഥാനിലെ 11ാം പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍.പാകിസ്ഥാനെ ജനാധിപത്യത്തിന്റെ വഴിയില്‍ ശ്രമിക്കുകയും ജനകീയ നേതാവായി ജനത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്ത വ്യക്തി .ബേനസീറിനുള്ള നല്ല ഇമേജിനെ ബാധിക്കുന്നതാണ് പുതിയ പുസ്തകം.
തന്റെ പകുതി പ്രായം മാത്രമുള്ള ഒമര്‍ എന്ന മൊറോക്കന്‍ യുവാവായിരുന്നു ബേനസീറിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് എന്നു പുസ്തകം പറയുന്നു. പാകിസ്ഥാന്റെ അമേരിക്കന്‍ അംബാസഡറായിരുന്ന ഷെറി റഹ്മാനും ബേനസീറും തമ്മിലും അടുത്ത ബന്ധമുണ്ടായിരുന്നു. രതി പാര്‍ട്ടികളിലേക്ക് ബേനസീറിനെ ഏറ്റവും അടുപ്പിച്ചതും ഷെറി ആയിരുന്നത്രേ. ഷെറിക്കും പ്രിയപ്പെട്ടവനായിരുന്നു ഒമറെന്നും പുസ്തകത്തില്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയില്‍ പോയതോടെ ബേനസീറിന്റെ ജീവിത രീതി തന്നെ മാറി.എന്റെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടമായ നാലു വര്‍ഷങ്ങള്‍’ എന്നാണ് അവര്‍ ഹാര്‍വാഡ് കാലത്തെക്കുറിച്ചു പറയുന്നത്. അമേരിക്കയില്‍ കിട്ടിയതും അനുഭവിച്ചതുമായ സ്വാതന്ത്ര്യം പാകിസ്ഥാനിലും കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിച്ചു.
1977 ല്‍ ഓക്‌സ്ഫഡില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ, അച്ഛന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലിയും വധിക്കപ്പെട്ടു. തുടര്‍ന്ന്, ആറു വര്‍ഷത്തോളം ബേനസീര്‍ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. 1984 ല്‍, ഭൂട്ടോയുടെ കുടുംബം ജയില്‍മോചിതരായി. ആരോഗ്യകാരണങ്ങളാല്‍ അവര്‍ ബ്രിട്ടനിലേക്കു പോയി. ബ്രിട്ടനില്‍ നിന്നുകൊണ്ടു തന്നെ പാക് രീഷ്ട്രീയത്തില്‍ ശക്തയായി.ഷെറി റഹ്മാനാണ് യു.കെയിലും ദുബായിലും നിരവധി വിഐപി സെക്‌സ് പാര്‍ട്ടികളില്‍ ബേനസീറിനെ അവതരിപ്പിച്ചതെന്ന് പുസ്തകം പറയുന്നു. ബിസിനസുകാരും മറ്റു വമ്പന്മാരുമാണ് ഇവിടെ പാര്‍ട്ടികള്‍ക്കെത്തിയിരുന്നത്. ഇതിനിടെ ഭൂട്ടോ കുടുംബം ലണ്ടനില്‍ വാങ്ങിയ വില്ലയിലും ബേനസീര്‍ സെക്‌സ് പാര്‍ട്ടികള്‍ പതിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.ഇതിനെല്ലാം വ്യക്തമായ തെളിവുണ്ടെന്നും റോഷന്‍ മിര്‍സ പറയുന്നു.2007 ഡിസംബര്‍ 27 ന് ഒരു പ്രചാരണ റാലിക്കിടെ സ്‌ഫോടനത്തിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത് .രാഷ്ട്രീയമായി വലിയ മുന്നേറ്റമുണ്ടാകാനിരിക്കേയുള്ള കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.കേസില്‍ ദുരൂഹത ശേഷിക്കുകയാണ് .