അഴിമതിക്കാരെ കുടുക്കാന്‍ പിണറായി വിജയന്റെ ഫോര്‍ ദി പീപ്പിള്‍; വീഡിയോ ഓഡിയോ ക്ലിപ്പുകളും പരാതികളും അപ്പ്‌ലോഡ് ചെയ്യാന്‍ വെബ്‌സൈറ്റ്

തിരുവനന്തപുരം : ഉദ്യോഗസ്ഥ അഴിമതി പരാതിപ്പെടാന്‍ ഫോര്‍ ദി പീപ്പിള്‍ എന്ന വെബ്സൈറ്റ് സര്‍ക്കാര്‍ തുടങ്ങും. ഈ വെബ്സൈറ്റ് അടുത്തമാസം രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ വകുപ്പുമന്ത്രി മന്ത്രി കെ. ടി . ജലീല്‍ പറഞ്ഞു.

ഈ സൈറ്റിലൂടെ , ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആര് കൈക്കൂലി ആവശ്യപ്പെട്ടാലും ന്യായമായ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാതിരുന്നാലും ജനങ്ങള്‍ക്ക് പരാതിപ്പെടാം. കൈക്കൂലിയും അഴിമതിയും സംബന്ധിച്ച ഓഡിയോ , വീഡിയോ ക്ലിപ്പുകളും അപ് ലോഡ് ചെയ്യാം. കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ൈലന്‍ ആക്കുകയാണ് . സംവിധാനം കോഴിക്കോട് നഗരസഭയില്‍ ഉടന്‍ ആരംഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും . അപേക്ഷയിലെ തെറ്റുകള്‍ ആദ്യമേതന്നെ ഓണ്‍ലൈനില്‍ അറിയാം. കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ എന്‍ജിനിയര്‍മാരുടെ എംപാനല്‍ ലിസ്റ്റ് പുറത്തിറക്കും . സ്വകാര്യ എന്‍ജിനിയര്‍മാരും ഏജന്‍സികളും ചേര്‍ന്ന് ജനത്തെ പറ്റിക്കുന്നത് ഇതിലൂടെ ഒഴിവാക്കാം. ഇടനിലക്കാരെ ഒതുക്കാന്‍ എല്ലാ കോര്‍പ്പറേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.
അപേക്ഷ നല്‍കുമ്പോള്‍ തന്നെ സാധിച്ചുകൊടുക്കാവുന്ന കാര്യങ്ങള്‍ പത്തോ ഇരുപതോ ദിവസം നടത്തിച്ച് നല്‍കുന്നത് കൈക്കൂലിക്കു വേണ്ടിയാണ് . അപേക്ഷ ലഭിച്ചാല്‍ അതിലെ തെറ്റുകള്‍ മുഴുവന്‍ ശ്രദ്ധയില്‍പ്പെടുത്തിവേണം നോട്ടീസ് നല്‍കാന്‍. ഓരോ തെറ്റ് ഓരോ നോട്ടീസ് എന്ന രീതി പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

Top