75 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ദമ്പതികളെ സ്വിസ് ആല്‍പ്‌സ് പര്‍വത നിരയില്‍ മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തി. ഏഴുമക്കളെ വീട്ടിലാക്കി 1942ല്‍ വിനോദയാത്രയ്ക്കു പോയ മാര്‍സിലിന്‍ ഇവരുടെ ഭാര്യ ഫ്രാന്‍സിന്‍ എന്നിവരെ കാണാതാവുകയായിരുന്നു. പിന്നീടിങ്ങോട്ട് വര്‍ഷങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
1942 ഓഗസ്ത് 15നാണ് ഇരുവരും വീട്ടില്‍ നിന്നും പോയതെന്ന് ഇവരുടെ ഇളയ മകള്‍ മാര്‍സിലിന്‍ ഉദ്രെ പറഞ്ഞു. മാതാപിതാക്കളെ കണ്ടെത്താന്‍ അന്നു മുതല്‍ തിരച്ചില്‍ നടത്തുകയാണ്. അത് തങ്ങള്‍ ഒരിക്കലും നിര്‍ത്തിയിട്ടില്ലെന്നും അവരുടെ അന്ത്യകര്‍മം ആചാരപ്രകാരം ചെയ്യാനായെന്നും മകള്‍ പറഞ്ഞു. മനസിനെ അന്നുമുതല്‍ അലട്ടിക്കൊണ്ടിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ശാന്തമായതെന്നും എഴുപത്തിയൊമ്പതുകാരിയായ അവര്‍ അറിയിച്ചു.
ഒരു ജോലിക്കാരനാണ് മഞ്ഞില്‍ പുതഞ്ഞ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ വസ്ത്രങ്ങളായിരുന്നു ഇവര്‍ ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഞ്ഞില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അബദ്ധത്തില്‍ മഞ്ഞിനുള്ളില്‍ കുടുങ്ങിയതായിരിക്കാമെന്നാണ് ഇവരെന്നാണ് അധികൃതരുടെ നിഗമനം.
മാര്‍സിലന്‍ ഷൂ ഉണ്ടാക്കുന്നയാളായിരുന്നു. ഭാര്യ അധ്യാപികയും. വീടുവിട്ടിറങ്ങുമ്പോള്‍ ഇവര്‍ക്ക് നാല്‍പതും, മുപ്പത്തിയേഴുമായിരുന്നു പ്രായം. അന്നാദ്യമായാണ് അമ്മ അച്ഛനൊപ്പം പുറത്തുപോയതെന്ന് മകള്‍ പറയുന്നു. ഏഴു മക്കളെ പ്രസവിച്ച് വളര്‍ത്തേണ്ട തിരക്കിലായിരുന്നു അതുവരെ. അത് അവസാനത്തെ യാത്രയുമായി. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയ വാര്‍ത്ത എത്തുമ്പോള്‍ മനസ് ശാന്തമായെന്നും അവര്‍ പറഞ്ഞു.