ഫോക്‌സ് വാഗനെ കാത്തിരിക്കുന്നത് 1.2 ലക്ഷം രൂപയുടെ പിഴ

ന്യൂയോര്‍ക്ക്/ബര്‍ലിന്‍ ന്മ മലിനീകരണ നിയന്ത്രണ അട്ടിമറിയുടെ പുകമറയില്‍ പെട്ട ഫോക്‌സ് വാഗന്‍ കമ്പനിയെ കാത്തിരിക്കുന്നത് വമ്പന്‍ പിഴ. അമേരിക്കയിലെ മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ കണ്ണുവെട്ടിക്കാന്‍ ഒരുക്കിയ സോഫ്റ്റ്‌വെയര്‍ കാരണം 1800 കോടി ഡോളറി (1.17 ലക്ഷം കോടി രൂപ) ല്‍ കൂടിയ തുക പിഴയൊടുക്കേണ്ടി വരുമെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ കണക്കുകൂട്ടുന്നത്. പുക വിവാദത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിടേണ്ട വന്ന കമ്പനിക്ക് ഇതു കഠിനമായ ആഘാതമാകും.

കമ്പനിയുടെ പുതിയ സിഇഒ ആയി ചുമതലയേറ്റ മത്ത്യാസ് മുള്ളര്‍ ‘രക്ഷാ നടപടികള്‍ക്ക്’ തുടക്കം കുറിച്ചു. പ്രതിസന്ധി കമ്പനി അതിജീവിക്കുമെന്ന പറഞ്ഞ അദ്ദേഹം വരും കാലങ്ങളില്‍ ഫോക്‌സ് വാഗന്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അവകാശപ്പെട്ടു. ”പരമാവധി സുതാര്യതയോടെ പിഴവുകളില്ലാത്ത അന്വേഷണം നടത്തി സത്യം കണ്ടെത്തുകയാണു ലക്ഷ്യം”–മത്ത്യാസ് ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മവിശ്വാസം വാക്കുകളിലുണ്ടെങ്കിലും മത്ത്യാസ് മുള്ളറെ കാത്തിരിക്കുന്ന കടമ്പകള്‍ അനവധിയാണ്. ലോകമെമ്പാടും ഉപയോക്താക്കള്‍ നല്‍കാന്‍ പോകുന്ന നഷ്ടപരിഹാര കേസുകള്‍, സര്‍ക്കാരുകളുടെ അന്വേഷണങ്ങള്‍, കാറുകള്‍ തിരികെ വിളിച്ചു പുക നിര്‍ഗമന സംവിധാനം മാറ്റാനുള്ള കനത്ത ചെലവ് എന്നിങ്ങനെ പോകും അവ. വിപണിമൂല്യം നിലവില്‍തന്നെ 30% ഇടിഞ്ഞ അവസ്ഥ നല്‍കുന്ന സമ്മര്‍ദ്ദം വേറെയും. അതിനിടെ അമേരിക്കയ്ക്കു പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡും ഫോക്‌സ് വാഗന്‍ കാറുകളുടെ വില്‍പനയ്ക്കു താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. ബ്രിട്ടനും ഫ്രാന്‍സും മലിനീകരണ നിയന്ത്രണത്തിനു പുതിയ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചു. അംഗരാജ്യങ്ങളില്‍ വാഹന പുക പരിശോധന കര്‍ശനമാക്കാന്‍ യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിരോധനം

ജനീവ ന്മ ഫോക്‌സ് വാഗന്‍ ഡീസല്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ!ന സ്വിറ്റ്‌സര്‍ലന്‍ഡില്‍ താല്‍കാലികമായി വിലക്കി. ഫോക്‌സ് വാഗന്‍ ഗ്രൂപ്പില്‍പെട്ട ഔഡി, സീറ്റ്, സ്‌കോഡ, ഫോക്‌സ് വാഗന്‍ ബ്രാന്‍ഡുകളിലെ 2009 മുതല്‍ 2014 വരെയുള്ള 180000 കാറുകളാണ് മലിനീകരണ തോത് കുറച്ചുകാട്ടുന്ന സോഫ്ട്‌വെയറുമായി നിരത്തുകളിലുള്ളതെന്നു ഫെഡറല്‍ റോഡ്‌സ് ഓഫിസ് അറിയിച്ചു. 1.2 ടിഡിഐ, 1.6 ടിഡിഐ, 2.0 ടിഡിഐ എന്‍ജിനുകളിലാണ് കൃത്രിമം നടന്നിട്ടുള്ളത് എന്നാണ് ഏജന്‍സി പറയുന്നത്.

യൂറോ 05 എമിഷന്‍ നിലവാരമുള്ള വാഹനങ്ങളില്‍ മാത്രമാണ് തിരിമറി നടന്നിട്ടുള്ളതെന്നും സ്വിസ് അധികൃതര്‍ പറയുന്നു. എന്തായാലും ഇത്തരം വാഹനങ്ങള്‍ കണ്ടെത്താനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

നഷ്ടമാകുന്നത് ‘പരിസ്ഥിതി സൗഹൃദ കാര്‍’ പദവി

ലണ്ടന്‍ ന്മ അമേരിക്കന്‍ ഉപഭോക്തൃ മാസികയായ ഗുഡ് ഹൗസ് കീപ്പിങ് ഫോക്കസ് വാഗന്‍ കാറുകള്‍ക്കു നല്‍കിയ ‘പരിസ്ഥിതി സൗഹൃദ വാഹന’മെന്ന അംഗീകാരം തിരിച്ചെടുത്തു. ഡീസല്‍ വാഹനങ്ങളിലെ അന്തരീക്ഷ മലിനീകരണ തോത് അട്ടിമറിക്കുന്ന സംവിധാനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ തീരുമാനം.

‘ഗുഡ് ഹൗസ് കീപ്പിങ്’ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ 2013 മോഡല്‍ ഫോക്‌സ് വാഗന്‍ പസാറ്റ് കാറിന്റെ ചിത്രത്തിനൊപ്പം നല്‍കിയ കുറിപ്പ് ഇങ്ങനെ: പരിസ്ഥിതി അവബോധത്തോടെ വാങ്ങാവുന്ന കാറാണ് ഇതെന്നു ഞങ്ങള്‍ ഒരിക്കലും ശുപാര്‍ശ ചെയ്യില്ല. 2015 ല്‍ വാങ്ങാവുന്ന ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ കാര്‍ എന്നു ഫോക്‌സ് വാഗനെ വിശേഷിപ്പിച്ച മാസികയാണ് ‘ഗുഡ് ഹൗസ് കീപ്പിങ്’.

Top