ശിക്ഷകുറയ്ക്കണമെന്നഭ്യര്‍ത്ഥിച്ച് വൈദികന്‍; സഹോദരന്‍ കോടതി മുറയില്‍ ബോധംകെട്ട് വീണു; നിറകണ്ണുകളോടെ വിധികേള്‍ക്കാന്‍ ഇരയായ കുട്ടിയുടെ അമ്മ

കൊച്ചി: ശിക്ഷകുറക്കണമെന്ന് കേണപേക്ഷിച്ച് നിര്‍വികാരതയോടെയാണ് ഇന്ന് രാവിലെ മുതല്‍ പീഡന കേസിലെ പ്രതിയായ വൈദികന്‍ കോടതയില്‍ നിന്നത്.

എഡ്വിന്‍ ഫിഗാരസ് ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് അവസാന നിമിഷവും മജിസ്ട്രേറ്റിന് മുന്നില്‍ യാചിച്ചു. തുടര്‍ന്ന് എഡ്വിന്‍ ഫിഗാരസ് നിര്‍വികാരതയോടെയാണ് ശിക്ഷാവിധികേട്ടത്. രാവിലെ 10.45 ഓടെയാണ് കോടതിയില്‍ എത്തിച്ച വൈദികന്‍, വിധി എന്തായാലും അനുഭവിക്കാന്‍ തയ്യാറാണെന്ന് മാനസിക നിലയിലായിരുന്നു. തുടര്‍ന്ന് ശിക്ഷാ വിധി വായിച്ച് തുടങ്ങിയപ്പോള്‍ വൈദികന്‍ മുഖം കുനിച്ച് നിര്‍വികാരതയോടെ നിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ രണ്ടാം പ്രതിയും വൈദികന്റെ സഹോദരനുമായ സില്‍വസ്റ്റര്‍ ഫിഗാരസ് ശിക്ഷാവിധിക്ക് തൊട്ട്മുമ്പ് കോടതിമുറിക്കുള്ളില്‍ ബോധംകെട്ടുവീണു. രണ്ടാം പ്രതിയെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. ഒന്നാം പ്രതിയെ ബാഗ്ലൂര്‍ വഴി വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന് കുറ്റമാണ് രണ്ടാം പ്രതിക്കുമേല്‍ തെളിഞ്ഞത്. ഒരു വര്‍ഷം സാധാരണ തടവും 5000 രൂപ പിഴയുമായിരുന്നു രണ്ടാ പ്രതിക്കുള്ള ശിക്ഷ. ശിക്ഷാവിധി കേള്‍ക്കാന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും എത്തിയിരുന്നു.

നിറകണ്ണുകളോടെയാണ് പെണ്‍കുട്ടിയുടെ അമ്മ വിധി കേട്ടത്. പൊടുന്നനെ ഇവര്‍ കോടതി മുറി വിട്ട് പുറത്തേക്ക് പോയി. 11.30 ഓടെയാണ് അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി മജിസ്ട്രേറ്റ് കെടി നിസാര്‍ അഹമ്മദ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി കീഴടങ്ങി കൃത്യം ഒരുവര്‍ഷം തികയുന്ന ദിവസം ശിക്ഷവിധിച്ചുവെന്ന പ്രത്യേകതയും കേസിനുണ്ട്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രധാന കവാടത്തില്‍ കാത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് പ്രതിയെ മറ്റൊരുകവാടത്തിലൂടെ പുറത്ത് കടത്താന്‍ പൊലീസ് ശ്രമിച്ചു. വിധിയ്ക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ ബന്ധുക്കള്‍ സൂചന നല്‍കി.

കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞെങ്കിലും പ്രൊബേഷന്‍ ഓഫ് ഒഫഡേഴ്സ് ആക്ട് സെക്ഷന്‍ 3 പ്രകാരമാണ് നാലാം പ്രതി ഡോ അജിതയെ കോടതി വെറുതെ വിട്ടത്. ഇവരുടെ കരിയര്‍ ഗുഡ് വില്ലും കോടതി പരിഗണിച്ചു. 102 പേജാണ് ശിക്ഷാവിധിക്കുള്ളത്. ഇതുവരെ 40 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. പുത്തന്‍വേലിക്കര എസ്.ഐ എംഎസ് ഷിബുവാണ് കേസ് തുടക്കത്തില്‍ അന്വേഷിച്ചത്. തുടര്‍ന്ന് എസ്.ഐ ബൈജു പൗലോസ്, വടക്കേക്കര സി.ഐ മാരായ മനോജ് കുമാര്‍, ടി.എം വര്‍ഗ്ഗീസ്, വിശാല്‍ ജോണ്‍സണ്‍ എന്നിവര്‍ കേസ് അന്വേഷിച്ചു.

Top