കൊട്ടിയുര്‍ പീഡനകേസ് അട്ടിമറിക്കുന്നു; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാ റോബിനെ രക്ഷിക്കാന്‍ സഭയുടെ ഗൂഢാലോചന

കണ്ണൂര്‍: തീവ്രവാദികളുടെ പിടിയികലകപ്പെട്ട ഉഴുവനാല്‍ അച്ചനെ രക്ഷിക്കാന്‍ കത്തോലിക്കാ സഭ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല…പക്ഷെ ഒരു കുരുന്ന് പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച വൈദീകനെ രക്ഷിക്കാന്‍ സഭ അരയും തലയും മുറുക്കി രംഗത്തിറിങ്ങിയിരിക്കുകയാണ്…കൊട്ടിയൂര്‍ പീഡനകേസിലെ പ്രതി ഫാദര്‍ റോബിനെ രക്ഷിക്കാനാണ് സഭ മെനക്കെട്ടിറങ്ങിയിരിക്കുന്നത്.

കേസില്‍ പ്രതി ഭാഗവും വാദി ഭാഗവും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ സുപ്രധാനമായ ചില ധാരണകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒന്നാ പ്രതി റോബിനും, കേസില്‍ പ്രതിയായ മറ്റൊരു വൈദീകനും 6 കന്യാസ്ത്രീകള്‍കളെയും രക്ഷിക്കാന്‍ വേണ്ടിയുള് ഗൂഢാലോചനയാണ് സഭ നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഢനത്തിനിരയായ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നു. കുട്ടിയേ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മാതാപിതാക്കള്‍ പ്രായം അബദ്ധവശാല്‍ കുറച്ചു കാണിച്ചു. ഈ വാദം വഴി പോസ്‌കോ കേസില്‍ നിന്ന് വൈദീകന്‍ തലയൂരും..

പ്രായം തിട്ടപെടുത്താന്‍ പെണ്‍കുട്ടിക്ക് ബോണ്‍ എക്‌സ്‌പേര്‍ട്ട് ടെസ്റ്റ്
പെണ്‍കുട്ടിയുടെ പ്രായം 18 വയസായിരുന്നു എന്ന് തെളിയിക്കാന്‍ ബോണ്‍ എക്‌സ്‌പേര്‍ട്ട് ടെസ്റ്റ് നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇപ്പോള്‍ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക വെറും 6 മാസത്തേ പ്രായ കുറവ് മാത്രമേ ഉള്ളു. ഈ 6മാസം എന്നത് ബോണ്‍ ടെസ്റ്റ് നടത്തി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍. പ്രായം തെളിയിക്കുന്നതിനുള്ള ഒരു ടെസ്റ്റാണിത്. ബന്ധപ്പെട്ട ആളുടെ എല്ലില്‍ നിന്നും സാമ്പിള്‍ ശേഖരിക്കും. തുടര്‍ന്ന് ലാബട്ടറി പരിശോധന നടത്തും. ഈ പരിശോധനാ ഫലം ബോണ്‍ എക്‌സ്‌പേര്‍ട്ടും മെഡിക്കല്‍ സംഘവും, മെഡിക്കല്‍ ബോഡും വിശകലനം ചെയ്ത് തീരുമാനത്തിലെത്തും.

അതായത് കൃത്യമായ പ്രായം ഈ ടെസ്റ്റില്‍ കണ്ടെത്താന്‍ ആകില്ല. 6 മാസത്തേ പ്രായ വ്യത്യാസം ഒന്നും തിട്ടപെടുത്തന്‍ ആകില്ല. കൃത്യമായ ശാസ്ത്രീയ ലാബ് പരിശോധനയില്‍ ഒന്നും തെളിയില്ല. വിശകലനങ്ങളിലൂടെ പ്രായം എക്‌സ്‌പേര്‍ട്ടുകള്‍ തിട്ടപെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ധാരാളം കേസുകള്‍ ചെയ്യാറുണ്ട്. കേരളത്തില്‍ തന്നെ പല കേസുകളിലും ബോണ്‍ എക്‌സ്‌പേര്‍ട്ട് ടെസ്റ്റ് നടത്തിയിട്ടുണ്ട്.

ഫാ.റോബിന്റെ കേസില്‍ പെണ്‍കുട്ടിയുടെ ബോണ്‍ ടെസ്റ്റ് നടത്തി 6മാസത്തേ പ്രായ വ്യത്യാസം എക്‌സ്‌പേര്‍ട്ടുകള്‍ക്ക് തിട്ടപെടുത്താനാകില്ല. മെഡിക്കല്‍ ബോഡിനേയും ബോണ്‍ എക്‌സ്‌പേര്‍ട്ടിനേയും വല്ലാതെ ഇത് ആശയ കുഴപ്പത്തിലാക്കും. മാത്രമല്ല 18 വയസ് ആയില്ലെന്നും അവര്‍ക്ക് വ്യക്തമായി ഒരു വിധി പറയാന്‍ ആകില്ല. ഒരു കേസിലേ ശിക്ഷ ഈ വിധിയേ ആശ്രയിച്ചിരിക്കും എന്നതിനാല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ മാറി മറിയും എന്നും ഉറപാണ്. മാത്രമല്ല ഈ വിഷയത്തില്‍ സര്‍ക്കാരില്‍ പോലും സഭയുടെ ഒരു അനുബന്ധ സംഘടനാ നേതാവ് സജീവമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ ടെസ്റ്റ് നടന്നാല്‍ പിന്നെ പോക്‌സോ കേസ് നിലനില്ക്കില്ല. ഫാ റോബിന് ഉടന്‍ ജാമ്യവും കിട്ടും.

ഇത്തരത്തില്‍ ജാമ്യത്തിലിറങ്ങിയാല്‍ പീഢനത്തിനിരയായ പെണ്‍കുട്ടിയേ കൊണ്ട് പ്രതിയേ വിവാഹം കഴിപ്പിക്കാനും ചര്‍ച്ചകളും നീക്കവും സഭാ തലത്തില്‍ നടന്നു. സഭയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്ന കത്തോലിക്കാ സംഘടനയുടെ പ്രസിഡന്റാണ് ഇക്കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത്. മുഖ്യമന്ത്രിയെ പോലും ഇദ്ദേഹം കണ്ടിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് ചരടുവലികള്‍ക്ക് നേതൃത്വം നല്കുന്ന ഈ നേതാവ്.

Top