കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി അമ്മയായ സംഭവം ഒളിച്ചുവച്ച ആശുപത്രിയ്ക്കും അനാഥാലയത്തിനുമെതിരെ പോലീസ് കേസെടുത്തതോടെ പ്രതികളായ കന്യാസ്ത്രീകളും വൈദീകരും ഒളിവിലെന്ന് റിപ്പോര്‍ട്ട്. പോസ് കോപ്രകാരം പോലീസ് കേസെടുത്തതോടെ പിടിയിലായാല്‍ വിചാരണ തീരുംമുമ്പേ അഴിക്കുള്ളില്‍ കിടക്കേണ്ടിവരും. ഇത് മുന്‍കൂട്ടി കണ്ടാണ് പ്രതികള്‍ ഒളിവില്‍ പോയത്.
ണ്ട് കന്യാസ്ത്രീകളടക്കം ആറുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത് ഇതോടെ മാനന്തവാടി, തലശ്ശേരി രൂപതകള്‍ പ്രതിസന്ധിയിലായി. കേസില്‍ പ്രതിചേര്‍ത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിനിടെ അറസ്റ്റ് ഉണ്ടാകാതിരിക്കാന്‍ പൊലീസില്‍ സമ്മര്‍ദ്ദവും ശക്തമാണ്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, പെണ്‍കുട്ടിയെ പരിശോധിച്ച ഇതേ ആശുപത്രിയിലെ ഡോക്ടര്‍, വൈത്തിരിയിലെ ഹോളി മേരി അനാഥാലയം മേധാവി, വയനാട് ക്രിസ്തുദാസിസഭയിലെ സന്ന്യാസിനി, ഇരിട്ടി സ്വദേശിനിയായ സന്ന്യാസിനി, കൊട്ടിയൂര്‍ സ്വദേശിനി തങ്കമ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഫാദര് റോബിന്‍ വടക്കും ചേരിയുടെ പീഡനത്തിന് കൂട്ടുനിന്നവരാണ് ഇവരെല്ലാം. പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ചെയ്തത്. അതുകൊണ്ട് തന്നെ അറസ്റ്റിലായാല്‍ ജാമ്യം കിട്ടുകയില്ല. വിചാരണ പൂര്‍ത്തിയാകും വരെ ചിലപ്പോല്‍ ജയിലില്‍ കിടക്കേണ്ടി വരും. അതുണ്ടായാല്‍ ഡോക്ടറും നേഴ്സും നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുമോ എന്ന ഭയം കത്തോലിക്കാ സഭയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാനുള്ള കള്ളക്കളികള്‍. കുട്ടിയുടെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് ഫാദര്‍ റോബിനാണെന്ന് ഉറപ്പിച്ചാല്‍ പ്രതികള്‍ക്കെല്ലാം ശിക്ഷയും ഉറപ്പാകും. അതിനിടെ കുറ്റകൃത്യം മറച്ചുവച്ചതിന് വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനും കണ്ണൂര്‍ ജില്ലാ സൂപ്രണ്ടിനും അന്വേഷണസംഘം റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം മറച്ചുവച്ചതുമായി ബന്ധപ്പെട്ടാണ് ക്രിസ്തുരാജ ആശുപത്രി അധികൃതരുടെ പേരില്‍ കേസെടുത്തത്. കുഞ്ഞിനെ വയനാട്ടിലെ അനാഥാലയത്തിലെത്തിച്ച് തെളിവുകളില്ലാതാക്കാന്‍ ശ്രമിച്ചതാണ് സന്ന്യാസിനികളുടെയും കൊട്ടിയൂര്‍ സ്വദേശിനി തങ്കമ്മയുടെയും പേരിലുള്ള കുറ്റം. സന്ന്യാസിനിമാരും തങ്കമ്മയും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് പീഡനത്തിലെ വിശദാംശങ്ങള്‍ പൊലീസ് മനസ്സിലാക്കിയത്. പ്രശ്നത്തില്‍ നിന്ന് തടിയൂരാന്‍ ക്രിസ്തുരാജാ ആശുപത്രി ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ പ്രായം 18ആണെന്നാണ് പറഞ്ഞതെന്നായിരുന്നു ഇവര്‍ നല്‍കിയ വിശദീകരണം.
കൊാട്ടിയൂര് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‌സ് പള്ളി വികാരിയും കൊട്ടിയൂര് ഐ.ജെ.എം ഹയര് സെക്കന്ഡറി സ്‌കൂള് മാനേജരുമായ ഫാദര് റോബിന് വടക്കുംചേരി പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥിനി പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് ഗുരുതരമായ കുറ്റകരവുമായ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴാം തീയതിയാണ് പെണ്‍കുട്ടി കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഇത് മൂടിവച്ച ആശുപത്രി അധികൃതര് പെണ്കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്ക്കുകയും ഒരാഴ്ച പോലും ആകാതെ ചോര കുഞ്ഞിനെ വായനാട്ടില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ഇന്‍ഫന്റ് മേരീസ് ചാരിറ്റി എന്ന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പ്രസവിക്കുന്നതുപോലുള്ള കാര്യങ്ങളുണ്ടായാല്‍ മണിക്കൂറിനകള്‍ പൊലീസ് സ്റ്റേഷനിലോ, ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിന്റെ അറിയിക്കണം എന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ആരുമറിയാതെ പെണ്‍കുട്ടിയെയും കുഞ്ഞിനേയും വയനാട്ടിലേക്ക് മാറ്റിയത്.
കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികള്‍ക്ക് മെട്രോപൊളിറ്റന്‍/ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉണ്ടെന്നിരിക്കെ ഇത്തരത്തില്‍ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയും കുഞ്ഞും ജില്ലയിലെ ഒരു പ്രമുഖ അനാഥാലയത്തിലെത്തിയിട്ടും അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഹോളി ഇന്‍ഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തില്‍ കുട്ടികള്‍ എത്തിയിട്ടുണ്ടെന്ന വിവരം സ്ഥാപനത്തിലെ അധികാരികള്‍ ജില്ലാ അധികാരി യെ അറിയിച്ച ശേഷവും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ, കുട്ടികളെ കൗണ്‍സലിങ് ചെയ്തു കാര്യങ്ങളറിയുകയോ ചെയ്തില്ല എന്ന് മാത്രമല്ല പ്രസ്തുത വിവരം പൊലീസിനെയോ, പെണ്‍കുട്ടിയുടെ ജില്ലയായ കണ്ണൂരിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിക്കുകയോ ചെയ്യാത്തത് ദുരൂഹതയുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തിനെതിരെ കേസ് എടുക്കാനുള്ള സാധ്യത തെളിയുന്നത്.
അതിനിടെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡി.എന്‍.എ. പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥമന്ദിരത്തില്‍ കഴിയുന്ന കുഞ്ഞിന്റെയും റിമാന്‍ഡില്‍ കഴിയുന്ന െവെദികന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ചാണു പരിശോധന നടത്തുക. എന്നാല്‍, പരിശോധന ഭയന്ന് കുഞ്ഞിനെ ചിലര്‍ മാറ്റിയതായി ആരോപണമുണ്ട്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ മാനന്തവാടി രൂപതയുടെ കീഴിലുള്ള വയനാട്ടിലെ അനാഥാലയത്തില്‍ എത്തിച്ചിരുന്നു. 12 ദിവസത്തിനുശേഷമാണ് കുഞ്ഞിനെ ഇവിടെനിന്നു പേരാവൂര്‍ പൊലീസ് രക്ഷപ്പെടുത്തി കൊട്ടിയൂര്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥാലയത്തില്‍ എത്തിച്ചത്. ഇതിനിടെയില്‍ കുഞ്ഞിനെ മാറ്റാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.
രൂപതയുടെ പി.ആര്‍.ഒ: ഫാ. തോമസാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍. ഈ കമ്മിറ്റി അംഗമായ കന്യാസ്ത്രീക്കാണ് വൈത്തിരിയിലെ അനാഥാലയത്തിന്റെ ചുമതല. ഇവര്‍ രണ്ടുപേരും നേരത്തേ തന്നെ െവെദികനെ രക്ഷിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എടുക്കുന്നത്. ഇവരുടെ സഹായത്തോടെ കുട്ടിയെ മാറ്റിയോ എന്ന ആശങ്കയാണ് ശക്തമാകുന്നത്. കുട്ടിയെ മാറ്റിയിട്ടുണ്ടെങ്കില്‍ ഡി.എന്‍.എ. പരിശോധനാഫലം പ്രതിക്ക് അനുകൂലമാകും. ഇതോടെ, കേസ് തള്ളാമെന്ന ആശങ്കയുണ്ട്. എന്നാല്‍ കുട്ടിയുടേയും അമ്മയുടേയും ഡിഎന്‍എ പരിശോധിച്ചാല്‍ ഇതിലെ കള്ളക്കളി പൊളിയും. അത് പ്രസവം നടന്ന ക്രിസ്തുരാജാ ആശുപത്രിയെ പോലും വെട്ടിലാക്കും.
അതുകൊണ്ട് റോബിന്റേയും കുട്ടിയുടേയും ഡിഎന്‍എ പരിശോധനാ ഫലത്തില്‍ അസ്വാഭാവികത കണ്ടാല്‍ കുട്ടിയുടേയും അമ്മയുടേയും ഡിഎന്‍എ പരിശോധിക്കാനാണ് തീരുമാനം. അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകളും ഡി.എന്‍.എ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.