കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന്‍ വടക്കാചേരിയുടെ സാമ്പത്തീക ഇടപാടുകളെ കുറിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതായി സൂചന. വിദേശ രാജ്യങ്ങളിലേയ്ക്ക് പെണ്‍കുട്ടികളെ ജോലിക്കയച്ചതിന്റെ പേരില്‍ ലക്ഷകണക്കിന് കള്ളപ്പണം വെളുപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദരിദ്ര കുടുംബങ്ങളിലെ നൂറ് കണക്കിന് പെണ്‍കുട്ടികളെ കാനഡയിലേക്കയത്ത് ഇയാള്‍ ചൂഷണം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
2016 ല്‍ മാത്രം കാനഡയിലേക്ക് 100 ലധികം പെണ്‍കുട്ടികളെ ഇയാള്‍ കടത്തിയട്ടുണ്ട്. കാനഡയിലെത്തിക്കാനുള്ള പണം മുഴുവന്‍ ചിലവഴിക്കുന്നത് ഈ വൈദീകന്‍ തന്നെയായിയരിക്കും. അവിടെ തക്കാളി തോട്ടമുള്‍പ്പെടെയുള്ള ഫാമുകളില്‍ ജോലിക്കായാണ് പെണ്‍കുട്ടികളെ കടത്തുന്നത്. ഇതിന്റെ പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. കാനഡയില്‍ കോടാനുകോടികള്‍ നിക്ഷേപിച്ചതില്‍ ഫാ.റോബിന്‍ മാത്രമല്ല കത്തോലിക്കാ സഭയിലേ മറ്റ് വൈദീകര്‍ക്കും ബിഷപ്പുമാര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കും പങ്കുള്ളതായാണ് സൂചന. ഫാ.റോബിന്‍ കൊട്ടിയൂര്‍ ഇടവകയില്‍ നിന്നും മാത്രമല്ല മാനന്തവാടി രൂപതയിലേ മറ്റ് ഇടവകയില്‍ നിന്നും കുട്ടികളേ കൊണ്ടുപോയിരുന്നു. ഫാ.റോബിനായി പെണ്‍കുട്ടികളേ നല്കുന്ന 10ഓളം ഇടവക വികാരിമാരുടെ പേരുകള്‍ കാനഡയില്‍ വന്നവര്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു കുട്ടിക്ക് കാനഡയില്‍ പോകാനുള്ള ചിലവ് 7ലക്ഷം രൂപയെങ്കിലും ആകും. 10000 കനേഡിയന്‍ ഡോളര്‍ കാനഡ ബാങ്കില്‍ ഡിപോസിറ്റ് ചെയ്യണം. ഇതെല്ലാം വഹിച്ചിരുന്നത് ഫാ.റോബിന്‍ തന്നെയാണ്.
10000 കനേഡിയന്‍ ഡോളര്‍ പോകുന്ന പെണ്‍കുട്ടികളുടെ പേരില്‍ ഇന്ത്യന്‍ രൂപ മാറി കനേഡിയന്‍ ഡോളര്‍ ആക്കി ഡിപോസിറ്റ് ചെയ്യും. ഈ തുക സ്റ്റുഡന്റ് വിസക്കാര്‍ കാനഡയില്‍ ചെന്നു കഴിഞ്ഞാല്‍ ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ തിരിച്ചു കൊടുക്കും. ഓരോ മാസവും ആനുപാതികമായി കുട്ടികളുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ ഇടുകയാണ് ചെയ്യുന്നത്. ഇങ്ങിനെ വരുന്ന തുക കുട്ടികള്‍ കാനഡയിലുള്ള ഫാ.റോബിന്റേയോ അയാള്‍ പറയുന്ന മറ്റ് അക്കൗണ്ടിലോ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതായത് വന്‍ തോതില്‍ ഇന്ത്യന്‍ രൂപയാണ് വൈദീകന്‍ ഇത്തരത്തില്‍ കാനഡയിലേക്ക് കടത്തുന്നത്.
കാനഡയില്‍ എത്തുന്ന പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും ജോലി കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. കാനഡയില്‍ ഇപ്പോള്‍ തൊഴില്‍ അവസരം വളരെ കുറവാണ് ഒരു പാര്‍ട് ടൈം ജോലിക്ക് പോലും വിഷമിക്കും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ വേതനത്തില്‍ ഫാമുകളില്‍ ജോലി തരപ്പെടുത്തി നല്കാനും ഫാ.റോബിന്‍ മുന്‍ കൈയെടുക്കും. സ്വന്തം ഫാമില്‍ തന്നെ പെണ്‍കുട്ടികളേ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത്. 3 കുട്ടികള്‍ ഒന്നിച്ച് താമസിക്കുന്ന ഒരു വീട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് ആകെ മാസം ലഭിക്കുന്നത് ഇന്ത്യന്‍ രൂപ വയ്ച്ച് വെറും 50000 രൂപയാണെന്നും കാനഡയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
വൈദീകന്‍ ഇടക്ക് കാനഡയില്‍ പോകും പെണ്‍കുട്ടികള്‍ താംസിക്കുന്നിടത്ത് ചെല്ലും. വൈദീകന്റെ പ്രവര്‍ത്തിയേ കുറിച്ചും പെരുമാറ്റത്തേ കുറിച്ചും പെണ്‍കുട്ടികള്‍ക്ക് പ്രതികരിക്കാന്‍ മടിക്കുകയാണ്. പെണ്‍കുട്ടികളേ കാനഡയിലേ മറ്റ് വില്ലകളിലും, ഫാം ഹൗസിലും, കൊണ്ടുപോകാറുണ്ട് എന്നാണ് ലഭ്യമായ വിവരങ്ങള്‍. മാത്രമല്ല കാനഡയിലുള്ള വൈദീകന്റെ ആളുകള്‍ക്ക് ഇവരേ ചൂഷണം ചെയ്ത് നക്കാപിച്ച പണം കൊടുക്കുന്നതായും വിവരങ്ങള്‍ പരക്കുന്നു. നിരവധി വൈദീകരാണ് കാനഡയിലേക്ക് പെണ്‍കുട്ടികളെ കടത്താന്‍ റോബിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികള്‍ മുഴുവനും സാമ്പത്തീക സ്ഥിതി കുറഞ്ഞ വീടുകളിലേതണ് എന്നതാണ ശ്രദ്ദേയം. ഫാ റോബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ റിക്രൂട്ടിങ് സഭ അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.