കണ്ണൂര്‍: വൈദീകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ തങ്ങള്‍ കൂട്ടുനിന്നെന്ന ആരോപണം നിഷേധിച്ച് താമരശ്ശേരി രൂപതയുടെ കീഴിലുള്ള ക്രിസ്തുരാജ ആശുപത്രി. ഫെബ്രുവരി ഏഴാം തിയതി വയറുവേദന എന്നു പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി ആദ്യമായി ആശുപത്രിയിലെത്തിയതെന്ന് ക്രിസ്തുരാജ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആനി മാത്യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡ്യൂട്ടി ഡോക്ടറുടെ വിശദമായ പരിശോധനയിലാണ് പ്രസവ വേദനയാണെന്ന് മനസിലായത്. ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. സാധാരണ പ്രവസത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടിയുടെ അമ്മയാണ് കുടെ എത്തിയത് പിന്നാലെ പിതാവുമെത്തിയെന്ന് ആശപത്രി അധികൃതര്‍ പറയുന്നു.
ഫെബ്രുവരി പതിമുന്നാം തിയതി കുഞ്ഞിന്റെ ജനനം മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ആശുപത്രി പ്രസ്താവനയില്‍ പറയുന്നു. കുട്ടിയ്ക്ക് പതിനെട്ട് വയസായെന്നും വിവാഹിതയല്ലെന്ന് മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു. പതിനെട്ട് വയസ് ആണെന്ന് പറഞ്ഞത് കൊണ്ട മറ്റ് എവിടെയും അറിയിച്ചില്ല എന്നാണ് ആശുപത്രി പറയുന്നത്. പെണ്‍കുട്ടി ഡിസ് ചാര്‍ജ്ജ് ആവുന്നതിന് മുമ്പ് കുഞ്ഞിനെ കൊണ്ടുപോയി.
കുട്ടിയെ എവിടേയ്ക്ക് കൊണ്ടുപോകുന്നു…എന്തിന് കൊണ്ടുപോകുന്നു എന്ന കാര്യം അന്വേഷിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.വൈദികനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ പീഡനം മറച്ചുവച്ചതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കടുത്ത പോസ്‌കോ ചുമത്താന്‍ പോലീസ് തയ്യാറെടുക്കുന്നതിനിടയാണ് ആശുപത്രി വിശദീകരണവുമായി രംഗത്തെത്തിയത്.