കണ്ണൂര്‍: പള്ളി വികാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയത് പത്ത് ലക്ഷം. ഇതിനിയായി സഭാ നേതൃത്വം നേരിട്ട് ഇടപെടുകയും ചെയ്തു. ആദ്യം പത്ത് ലക്ഷം വാങ്ങാന്‍ ഇവര്‍ തയ്യാറായില്ല. കേസുമായി മുന്നോട്ട് പോയാല്‍ കള്ളക്കേസില്‍ കുടുക്കി എല്ലാവരെയും ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മാതാപിതാക്കള്‍ കീഴടങ്ങിയത്.
വൈദീകനില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി മകളുടെ ഗര്‍ഭത്തിന്റേയും ജനിച്ച് കുട്ടിയുടെ പിതൃത്വവും പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുത്ത ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
കൊട്ടിയൂര്‍ ഇടവകയിലേ ഐ.ജെ.എം പ്ലസ്ടു സ്‌കൂളിലേ മാനേജര്‍ കൂടിയായ ഫാ.റോബിന്‍ പെണ്‍കുട്ടിയേ നിരന്തിരമായി ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ പിതാവും മാതാവും കൂടി എല്ലാം രഹസ്യമാക്കി വയ്ച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയേ തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രിയില്‍ എത്തിച്ച് രഹസ്യമാക്കി പ്രസവിപ്പിച്ചു. പ്രസവവും ജനന രജിസ്‌റ്റ്രേഷനും എല്ലാം കന്യാസ്ത്രീകള്‍ നടത്തുന്ന ഈ ആശുപത്രി അതീവ രഹസ്യമാക്കി വയ്ച്ചു. മാത്രമല്ല ആശുപത്രി ചിലവുകള്‍ ഫാ.റോബിന്‍ വഴി നല്കുകയായിരുന്നു
ഇക്കാര്യത്തില്‍ പ്രസവ ശിശ്രൂഷക്കായി വൈദീക തന്റെ വിശ്വസതയായ മറ്റൊരു യുവതിയേ നിയോഗിക്കുകയായിരുന്നു. ഈ യുവതിയും കൊട്ടിയൂര്‍ ഇടവകയിലേ വൈദീകന്‍ വികാരിയായ പള്ളിയിലെ അംഗമാണ്. ഈ സ്ത്രീയേ ചുറ്റിപറ്റി ഏറെ കാലമായി പല വിവാദങ്ങളും പുറത്തുവന്നിരുന്നു.
തുടര്‍ന്ന് പ്രസവം കഴിഞ്ഞ് പെണ്‍കുട്ടിയേ സഭയിലെ മറ്റ് ഉന്നതരും മാനന്തവാടി രൂപതയിലെ ബന്ധപ്പെട്ടവരും ചേര്‍ന്ന് വയനാട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചു. പ്രസവം കഴിഞ്ഞിട്ട് 4 ആഴ്ച്ചകളായി. ഇതിനിടെ സംഭവം പുറത്തായപ്പോള്‍ ഫാ. റോബിന്‍ മാതാപിതാക്കളുമായി കൂടികാഴ്ച്ച നടത്തി. 10 ലക്ഷം രൂപക്ക് വിവാദം ഒതുക്കി തീര്‍ത്തു. 10 ലക്ഷം രൂപ ഇവര്‍ക്ക് കൈമാറുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പിതാവാണെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തണമെന്നായിരുന്നു ഫാ.റോബിന്‍ വയ്ച്ച് ഉപാധി. പെണ്‍കുട്ടിയുടെ അമ്മ ഇത് സമ്മതിച്ചു. മകളുടെ ഗര്‍ഭത്തിന്റേയും പിറന്ന കുട്ടിയുടേയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിതാവും സമ്മതിച്ചു.കുട്ടിയേ താന്‍ ഏറ്റെടുത്ത് അനാഥാലയത്തിലേക്ക് മാറ്റാമെന്നും എല്ലാ ജീവിതകാര്യവും താന്‍ നോക്കാമെന്നും വൈദീകന്‍ ഉറപ്പു നല്കി. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹത്തിന് തടസമില്ലെന്നും താന്‍ സമയമാകുമ്പോള്‍ ആളെ കണ്ടെത്തിതരാമെന്നും വൈദീകന്‍ ഉറപ്പു നല്കി.
എന്നാല്‍ പെണ്‍കുട്ടിക്ക് വൈദീകനോടായിരുന്നു താല്പര്യം. പപ്പ ഇതൊന്നും ഏറ്റെടുക്കേണ്ടെന്നും വൈദീകനാണെന്ന് പറയുന്നതിലാണ് എനിക്ക് അഭിമാനമെന്നും പെണ്‍കുട്ടി നിര്‍ബന്ധിച്ചു. പപ്പ ആണെന്ന് പറഞ്ഞാല്‍ അത് എനിക്ക് ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ വലിയ അപമാനം ലഭിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ ഭീഷണിക്ക് മുന്നില്‍ പെണ്‍കുട്ടി വഴങ്ങുകയായിരുന്നു.
തുടര്‍ന്ന് വിഷയം നാട്ടില്‍ ലീക്കായി. പിതാവ് മകളേ ഗര്‍ഭിണിയാക്കി എന്നും പെണ്‍കുട്ടി പ്രസവിച്ചെന്നും വാര്‍ത്തകള്‍ പരന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ തമ്മില്‍ ഫോണ്‍ വിളികളും മറ്റും നടത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വന്ന് പിതാവിനേ ചോദ്യം ചെയ്തു.
പിതാവ് എല്ലാ കുറ്റവും ഏറ്റെടുത്തു. ലൈംഗീകമായി ചൂഷണം ചെയ്തതും എല്ലാം നടന്ന കഥ പോലെ പിതാവ് പറഞ്ഞു കേള്‍പ്പിച്ചു. അമ്മയും പറഞ്ഞു പെണ്‍കുട്ടിയേ ഗര്‍ഭിണിയാക്കിയതും മറ്റും അവളുടെ പിതാവാണെന്ന്. ഞങ്ങള്‍ക്ക് പരാതി ഇല്ലെന്നും കുട്ടിയേ ഞങ്ങള്‍ നോക്കികൊള്ളാമെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.
10 ലക്ഷം രൂപവാങ്ങി പള്ളി വികാരി അച്ഛനേയും, സഭയേയും രക്ഷിക്കാന്‍ സ്വന്തം മകളുടെ ഗര്‍ഭവും ജനിച്ച കുട്ടിയുടെ പിതൃത്വവും പിതാവ് ഏറ്റെടുത്തപ്പോള്‍ പെണ്‍കുട്ടിയേ ചൈല്‍ഡ് ലൈന്‍ കാര്‍ വെറുതേ വിട്ടില്ല. പെണ്‍കുട്ടിയേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും കൗണ്‍സിലിങ്ങ് നടത്തുകയും ചെയ്തു.പിതാവ് ബന്ധപ്പെട്ട രീതി വരെ പെണ്‍കുട്ടി ആദ്യം വിവരിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് 16 വയസുള്ളതിനാല്‍ ബാല ലൈംഗീക പീഢനമാണെന്നും പിതാവ് ക്രിമിനല്‍ ആണെന്നും ഇപ്പോള്‍ തന്നെ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റുകയാണെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. അതോടെ പെണ്‍കുട്ടി സ്വയം തകര്‍ന്ന് നടന്നതെല്ലാം വെളിപ്പെടുത്തുകയായിരുന്നു