രണ്ടുമക്കളുടെ അമ്മ ഇടവക വികാരിക്കൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ഗള്‍ഫിലായ സമയത്ത് പള്ളിയില്‍ വച്ച് പ്രണയം മൂത്തു; വീട്ടമ്മയെ അടിച്ചുമാറ്റി അച്ചന്‍ മുങ്ങി

മാള: കത്തോലിക്കാ സഭയെ വീണ്ടും വിവാദത്തിലാക്കി ഇടവകയിലെ വീട്ടമ്മയുമായി വൈദികന്‍ ഒളിച്ചോടി. ഭര്‍ത്താവ് വിദേശത്തുള്ള രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയ്‌ക്കൊപ്പം മാള സെന്റ് സ്‌റാറലിനിയോസ് ഫൊറേനാ പള്ളി അസിസ്സ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ സെബി വിതയത്തില്‍ ഒളിച്ചോടിയിരിക്കുകയാണ്. പള്ളിയില്‍ മൂന്ന് വര്‍ഷത്തോളം അസ്സിറ്റന്റ് വികാരിയാ പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ഫാദര്‍ സെബി വിതയത്തിലും വീട്ടമ്മയായ അനിത തോമസ്സും തമ്മില്‍ പ്രണയത്തിലായത്.

ഇരുവരുടേയും വഴിവിട്ട ബന്ധം ശ്രദ്ധയില്‍പെട്ട വീട്ടുകാരും പള്ളിയിലെ വികാരിയും ഇരുകൂട്ടരേയും പിന്തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും വിലക്കുകളെ അതിജീവിച്ച് പ്രണയം തുടരുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് തോമസ് പലവട്ടം ഇവരുടെ ബന്ധത്തെകുറിച്ച് സഭയിലെ ഉന്നതരെ ധരിപ്പിച്ചില്ലെങ്കിലും അവരാരും ഇടപ്പെട്ടില്ലെന്നാണ് ഇടവടയിലെ വിശ്വാസികള്‍ ആരോപിക്കുന്നത്. മാളയിലെ പ്രശസ്ത കുടുംബമായ കളപ്പുരയ്ക്കല്‍ ജോസിന്റെ മകന്‍ തോമസ്സിന്റെ ഭാര്യയാണ് അനിത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടരമാസം മുമ്പ് പള്ളിയില്‍ നിന്നും ഫാദര്‍ സെബിയെ സ്ഥലം മാറ്റിയെങ്കിലും അനിതയുമായുള്ള ബന്ധത്തിനു മാത്രം ഒരു മാറ്റവുമുണ്ടായില്ല. ഫാദര്‍ സെബിയെ പിരിയാനാവില്ലെന്ന് മനസ്സിലായതോടെ് അനിത അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. അനിതയെ കാണാനില്ലെന്ന് കാട്ടി ഭര്‍തൃപിതാവ് ജോസ് മാള പൊലീസില്‍ പരാതി നല്‍കി. ക്രൈം നമ്പര്‍ 671/17ല്‍ കേരള പൊലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അനിതയുമായി ബന്ധപ്പെട്ടപ്പോള്‍ ഹൈദ്രാബാദിലാണെന്നാണ് അനിത പറഞ്ഞത്. സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. മെയ് 20 ശനിയാഴ്ച അനിത പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും ഫാദര്‍ സെബിയോടൊപ്പം പോകാനാണ് തല്പര്യമെന്നും അറിയച്ചതിനെ തുടര്‍ന്ന് അനിതയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി.

കോടതിയിലും ഫാദറിനൊപ്പം പോയാല്‍ മതിയെന്നാണ് അനിത പറഞ്ഞത്. ഇതോടെ അനിതയെ സ്വന്തം ഇഷ്ടത്തിനു വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.അനിത ഫാദര്‍ സെബിക്കൊപ്പമാണ് ഇപ്പോഴുള്ളത്. വൈദിക വൃത്തി ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഫാദര്‍ സെബിവിതയത്തില്‍. കത്തോലിക്കാ സഭയിലെ വൈദികര്‍ക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് സംസ്ഥാനത്ത് വ്യാപകമായി ഉയരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ സഭാഅധികൃതര്‍ ശ്രമിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. പുണ്യമായി കരുതുന്ന തിരുവസ്ത്രത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പലവൈദികര്‍ക്കെതിരെയും ഭാഗത്തു നിന്നുമുണ്ടാകുന്നത്.

കഴിഞ്ഞ മാസം എറണാകുളം പെരുമ്പള്ളിയിലെ അസ്സീസി വിദ്യാനികേതന്‍ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജോസ്സഫ് പോളിനൊപ്പം ആ സ്‌കൂളിലെ അദ്ധ്യാപിക ഒളിച്ചോടിയിരുന്നു. ഒടുവില്‍ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ബഗലൂരുവില്‍ നിന്നാണ് വൈദികനേയും ടീച്ചറേയും പൊലീസ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കന്യാസ്ത്രീമഠത്തിലേക്ക് പോകാനാണ് താല്പര്യമെന്നാണ് യുവതി പറഞ്ഞത്. ഫലത്തില്‍ ഇപ്പോള്‍ യുവതിയും വൈദികനും സഭയുടെ പൂര്‍ണ്ണ സംരക്ഷണത്തില്‍ കഴിയുകയാണ്.

പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംഢ്ചാപ്രയപൂര്‍ത്തിയാകാത്ത ഇടവകാംഗത്തെ പീഡിപ്പിച്ചതിന് ഇപ്പോള്‍ ജയിലിലാണ്. റോബിനെ രക്ഷിക്കാനുള്ള ശ്രമമാണ് സഭയുടെ ഭാഗത്തു നിന്നും ഇപ്പോഴും നടക്കുന്നത്. തെറ്റായ വഴയൂടെ പോകുന്ന വികാരിമാരെ തിരുത്താന്‍ ശ്രമിക്കാതെ അവരുടെ കൊള്ളരുതായ്മകള്‍ക്ക് കുടപിടിക്കുന്ന സഭാ അധികൃതരുടെ നടപടികളില്‍ ഭൂരുപക്ഷം വിശ്വാസികള്‍ക്കും പ്രതിഷേധമുണ്ട്.

Top