പീഡന കേസിലെ വൈദികനെ സംരക്ഷിച്ച ഫാ തേരകം വര്‍ഗീയത പടര്‍ത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു; വാട്‌സാപ്പിലൂടെ തേരകത്തിന്റെ നുണ പ്രചരണം

കല്പറ്റ: പതിനാറുകാരിയെ പീഡിപ്പിച്ച വൈദീകന് എല്ലാ സംരക്ഷണവുമൊരുക്കി കൊടും ക്രൂരതയ്ക്ക് കൂട്ട് നിന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ ഫാദര്‍ തേരകം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളപ്രചരണവുമായി രംഗത്ത്. വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്തി കേസ് അട്ടിമറിക്കാനാണ് ചില സഭാ ഉന്നതരെ കൂട്ടുപിടിച്ച് തേരകം ശ്രമിക്കുന്നത്. നിരപരാധികളായ ആദിവാസികളെ കള്ളക്കേസില്‍ കുടുക്കിയ ഫാദര്‍ തേരകം പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ നിയമ നടപടി നേരിടുന്നത്. എന്നാല്‍ സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ മാതൃഭൂമിയും ഏഷ്യനെറ്റും തന്നെ കുറ്റവാളിയാക്കുകയാണെന്ന നുണപ്രചരണമാണ് സഭാവിശ്വാസികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. വൈദീകന്റെ പീഡനത്തില്‍ അട്ടിമറി നടത്തിയെന്ന കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തന്നെ പിരിച്ചുവിട്ടത്. ഫാ തേരകത്തിന്റെ അറിവോടെ ക്രിമിനലുകളെ സഹായിക്കാന്‍ ശ്രമിച്ചുവെന്നുതന്നെയാണ് നിലവിലുള്ള കേസ് എന്നാല്‍ വിശ്വാസികളെ വിശ്വാത്തിന്റെയും ഭക്തിയുടേയും പേരില്‍ തമ്മിലടിപ്പിച്ച് സ്വയം രക്ഷപെടാനുള്ള പഴുതുകളാണ് ഫാ തേരകം നോക്കുന്നത്. ഫാദര്‍ തേരകത്തിന്റെ സോഷ്യല്‍ മീഡിയ സന്ദേശത്തിനെതിരെ സഭാവിശ്വാസികള്‍ പലരും കടുത്ത മറുപടികളാണ് നല്‍കിയിരിക്കുന്നത്. ജാ്യത്തിലിറങ്ങിയ വ്യക്തി കേസ് അട്ടിമറിയ്ക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നത് തന്നെ കുറ്റകരമാണെന്നിരിക്കെയാണ് ഫാ തേരകത്തിന്റെ ഈ നടപടി.

എന്നാല്‍ താന്‍ ഒളിവിലൊന്നും പോയില്ലെന്നും തെറ്റൊന്നും ചെയ്തില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന കത്തില്‍ ഫാ തേരകം പറയുന്നു. എല്ലാം മാതൃഭൂമി പത്രവും ഏഷ്യാനെറ്റും ശത്രുതാ മനോഭാവത്തോടെയും വൈരാഗ്യത്തോടേയും നടത്തിയ പരാമര്‍ശങ്ങളാണ് ഈ കേസിനും വിചാരണക്കും പിന്നിലെന്ന് ഫാ തേരകം വിശ്വാസികള്‍ക്കുള്ള കത്തില്‍ പറയുന്നു. മാത്രമല്ല ഈ വിഷയത്തില്‍ അദ്ദേഹം കുടുങ്ങിയതിന് വര്‍ഗീയമായ അര്‍ഥം നല്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന നീക്കം കത്തില്‍ ഉണ്ട്. രൂപതാ പി.ആര്‍.ഒ. ആയിരുന്ന കാലത്ത് ക്രൈസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന അവഹേളനങ്ങള്‍ക്കെതിരെ ഞാന്‍ എടുത്ത ചില നിലപാടുകളുടെയും നിയമനടപടികളുടെയും പേരിലാണ് ഇപ്പോള്‍ ബലിയാടാകുന്നതെന്ന മുതലകണ്ണീരും ഒഴുക്കുന്നു. ക്രൈസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന അവഹേളനങ്ങള്‍ക്കെതിരെ ഞാന്‍ എടുത്ത ചില നിലപാടുകള്‍ മാതൃഭൂമി പത്രത്തിന് എന്നോട് കടുത്ത ശത്രുത ഉണ്ടാക്കി. കൊട്ടിയൂര്‍ പീഡത്തില്‍ ഈ വിഷയത്തില്‍ എന്റെ കരങ്ങള്‍ ശുദ്ധവും മനസാക്ഷി നിര്‍മ്മലവും ആണെന്നും ഫാ. തേരകം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊട്ടിയൂര്‍ പീഡനത്തില്‍ കുടുങ്ങിയതിനേ വര്‍ഗീയമായി ചിത്രീകരിക്കുന്ന ഫാ. തേരകം എന്തിനാണ് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയതെന്ന ചോദ്യം അവശേഷിക്കുന്നു. ഹൈക്കോടതിയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് പോലീസ് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കിയപ്പോള്‍ മാത്രമാണ് ഈ വൈദീകന്‍ പുറത്തുവരുന്നതും പ്രതികരിക്കുന്നതും. അതിന് മുമ്പ് അറസ്റ്റ് ഭയന്ന് അഞ്ജാത കേന്ദ്രത്തിലായിരുന്നു. മാത്രമല്ല ഇപ്പോള്‍ ജയിലിലുള്ള ഫാ റോബിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമായിരുന്നു തേരകം. റോബില്‍ മാനന്തവാടി രൂപതക്കായി നടത്തിയ നേഴ്‌സിങ്ങ് കോളേജ്ജിലേക്കുള്ള പെണ്‍കുട്ടികളുടെ അഡ്മിഷന്‍ സമയത്തും ലൈംഗീക അപവാദം ഉയര്‍ന്ന സമയത്തും രൂപതയുടെ വക്താവ് ചുമതലയില്‍ ഈ വൈദീകനായിരുന്നു.

ജാമ്യത്തിലിറങ്ങിയ വൈദീകനും കന്യാസ്ത്രീകളും കേസില്‍ അന്തിമ വിധി വന്ന് വെറുതേ വിട്ടതുപോലീയാണിപ്പോള്‍ നടത്തുന്ന പ്രതികരണം. പ്രതികളേ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിട്ട ഹൈക്കോടതിയുടെ വിധിയാണിതിനെല്ലാം കാരണം. കൃത്യമായി പറഞ്ഞാല്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കൊട്ടിയൂര്‍ കേസ് അട്ടിമറിക്കാനും വഴിതിരിച്ച് വിടാനും ശ്രമിക്കുന്നു. കേസില്‍ പ്രതികളായത് വര്‍ഗീയമായ അക്രമണങ്ങള്‍ മൂലമാണെന്ന് വിശ്വാസികള്‍ക്കിടയില്‍ ജാമ്യത്തിലിറങ്ങിയവര്‍ വാടസ്പ്പ് വഴി പ്രചരണം നടത്തുന്നത് കൊട്ടിയൂര്‍ കേസിന്റെ വിചാരണയേപോലും ഗുരുതരമായി ബാധിക്കും.

കാര്യങ്ങള്‍ ഇത്തരത്തിലാണെന്നിരിക്കേയാണ് ഫാ.തേരകം ഇപ്പോള്‍ തെറ്റുകാരനല്ലെന്ന വിശദീകരണവുമായി രംഗത്തു വന്നത്.

സി.ഡബ്ല്യൂ.സി അംഗമായിരുന്ന ഡോ. ബെറ്റി ജോസിന്റെ മുമ്പാകെ 2017 ഫെബ്രുവരി 20 ന് നിയമാനുസൃതം ഒരു ആണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്തിരുന്ന വിവരം അവര്‍ കമ്മിറ്റിയെ അറിയിക്കുകയും, നിയതമായ നടപടിക്രമങ്ങള്‍ക്ക് ശേഷം വൈത്തിരിയിലുളള ഫോണ്ട്‌ലിംഗ് ഹോമില്‍ താല്‍ക്കാലിക സംരക്ഷണത്തിനായി കുട്ടിയെ ഞാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. മുദ്ര പേപ്പറില്‍ തയ്യാറാക്കിയ രേഖയില്‍ കുഞ്ഞിനെ പ്രസവിച്ച ആള്‍ ഡോ. ബെറ്റി ജോസിന്റെ മുമ്പില്‍ സാക്ഷികള്‍ മുമ്പാകെ ഒപ്പിട്ട സറണ്ടര്‍ രേഖയില്‍ അമ്മയുടെ പ്രായം 18 വയസ് എന്ന് വെളിപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 26 ന് ഞായറാഴ്ച രാത്രി 9.15 മണിക്ക് പേരാവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്നെ ഫോണില്‍ വിളിച്ച് വയനാട് സി.ഡബ്ല്യൂ.സി മുമ്പാകെ സറണ്ടര്‍ ചെയ്ത മേല്‍ പരാമര്‍ശിച്ച കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയും ഈ കേസിലെ അന്വേഷണ ഉദ്യേഗസ്ഥന് കുഞ്ഞിന്റെ സുരക്ഷിത സംരക്ഷണം ഉടന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിശദാംശങ്ങള്‍ ഞാന്‍ ആരാഞ്ഞപ്പോള്‍ ഇത് ബാലപീഡനവുമായി ബന്ധപ്പെട്ട സംഭവമാണെന്നും കുറ്റാരോപിതന്‍ സ്വാധീനമുളള വ്യക്തിയാണെന്നും അയാള്‍ ഒളിവിലാണെന്നും എന്നെ അറിയിച്ചു. ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്ന് രാത്രി 1.15 മണിക്ക് പേരാവൂര്‍ സബ് ഇന്‍സ്‌പെക്ടറുടെ നേത്യത്വത്തില്‍ കേസിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെയുളള സംഘം എന്റെ വസതിയില്‍ എത്തുകയും സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം കുഞ്ഞിനെ വിട്ടു കൊടുത്തു കൊണ്ടുളള ഉത്തരവ് ഞാന്‍ നല്കുകയും ചെയ്തു. പോലീസ് സംഘം പോകാന്‍ തുടങ്ങുമ്പോള്‍ കേസിലെ കുറ്റാരോപിതന്‍ ആരാണെന്ന് സൗഹൃദ ഭാവത്തില്‍ ഞാന്‍ ആരാഞ്ഞു. അപ്പോഴാണ് കേസിലെ ഒന്നാം പ്രതിയെ കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത്. ഫെബ്രുവരി 27 ന് നടന്ന സി.ഡബ്ല്യൂ.സി സിറ്റിങ്ങില്‍ അംഗങ്ങളെ ഇക്കാര്യങ്ങള്‍ ഞാന്‍ വിശദമായി അറിയിച്ചു.

3. മാര്‍ച്ച് 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്റെ മൊഴി രേഖപ്പെടുത്താനായി സി.ഡബ്ല്യൂ.സി ഓഫീസില്‍ വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയത് അദ്ദേഹം രേഖപ്പെടുത്തുക ഉണ്ടായി. മാര്‍ച്ച് 1 മുതല്‍ മീഡിയ, വിശേഷിച്ച് ഏഷ്യാനെറ്റ്, മാതൃഭൂമി ചാനലുകളും, മാതൃഭൂമി ദിനപത്രവും തീവ്രമായ ശത്രുതാഭാവത്തോടെ വ്യക്തിപരമായി എന്നെ ആക്രമിക്കുന്ന തലത്തിലുളള വാര്‍ത്താവതരണവും, ചാനല്‍ വിചാരണകളും ചര്‍ച്ചകളും ആരംഭിക്കുകയും അത് തുടരുകയും ചെയ്തു.

5. മാര്‍ച്ച് 4 ന് ശനിയാഴ്ച വൈകുന്നേരം സി.ഡബ്ല്യൂ.സി ചെയര്‍മാനെ പുറത്താക്കുമെന്ന് ബന്ധപ്പെട്ട മന്ത്രി ടിവി ചാനലുകള്‍ക്ക് വാക്കു നല്‍കുകയും 6 ന് തിങ്കളാഴ്ച വൈകുന്നേരം പുറത്താക്കിയതായും കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായും മാധ്യമങ്ങളിലൂടെ അറിഞ്ഞു.

6.മാര്‍ച്ച് 5 ന് ഞായറാഴ്ച എന്റെ ഇടവകദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒളിവിലാണെന്നുള്ള കുറിപ്പുകള്‍ സ്‌ക്രോളിംഗായി വ്യത്യസ്ത ചാനലുകളില്‍ വന്നുകൊണ്ടിരുന്നതായി ദേവാലയത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ഞാന്‍ അറിഞ്ഞു.

7. ഈ കേസിലെ പ്രതിപ്പട്ടികയില്‍ എന്നെ ചേര്‍ത്തതായ വിവരം അറിഞ്ഞയുടന്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഞാന്‍ നിയമനടപടികള്‍ ആരംഭിച്ചു. തുടര്‍ന്നുണ്ടായ ബഹു. ഹൈക്കോടതിയുടെ ഉത്തരവില്‍ സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിച്ച നടപടികള്‍ നിയമാനുസൃതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

8. രൂപതാ പി.ആര്‍.ഒ. ആയിരുന്ന കാലത്ത് ക്രൈസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന അവഹേളനങ്ങള്‍ക്കെതിരെ ഞാന്‍ എടുത്ത ചില നിലപാടുകളുടെയും നിയമനടപടികളുടെയും പേരില്‍ മേല്‍പരാമര്‍ശിക്കപ്പെട്ട ചാനലുകളും മാതൃഭൂമി ദിനപ്പത്രവും എന്നോട് പുലര്‍ത്തിയിരുന്ന കടുത്ത വൈരാഗ്യം മാത്രമാണ് അവര്‍ എനിക്കെതിരെ നടത്തിയ വിചാരണകളുടെ പിന്നാമ്പുറത്തുള്ളത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

9. ഈ വിഷയത്തില്‍ എന്റെ കരങ്ങള്‍ ശുദ്ധവും മനസാക്ഷി നിര്‍മ്മലവും നടപടികള്‍ സുതാര്യവുമായതിനാല്‍ തന്നെ ഇക്കാര്യങ്ങളൊന്നും എന്നെ അസ്വസ്ഥനാക്കുന്നില്ല. എന്നാല്‍ എന്നെ വേദനിപ്പിക്കുന്നത് തിരുസഭയ്ക്കും സഭാധികാരികള്‍ക്കും വിശ്വാസ സമൂഹത്തിനും എന്റെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ മാനസിക ആഘാതവും തീവ്രമായ വേദനയുമാണ്. അവരോട് എനിക്ക് ഒന്നേ പറയാനുളളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല; അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു. സഭയുടെ വിശുദ്ധീകരണത്തിനും നമ്മുടെയെല്ലാം ആത്മീയ വളര്‍ച്ചയ്ക്കും ദൈവം നല്‍കിയ കൃപയുടെ നിമിഷമായി ഇത് മാറട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Top