ഇന്ത്യന്‍ സര്‍ക്കാരും പോപ്പും കൈവിട്ടെന്ന് ഐഎസ് തടവില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാല്‍; സഹായമഭ്യര്‍ത്ഥിച്ച് വൈദികന്‍ ദൃശ്യങ്ങള്‍

തിരുവനന്തപുരം: മാസങ്ങളായി ഐഎസ് ഭീകരരുടെ തടവില്‍ കഴിയുന്ന വൈദീകന്‍ ഫാ ടോം ഉഴുന്നാലിന്റെ വീഡിയോ ദൃശ്യള്‍ പുറത്ത്. തന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ മലയാളം ചാനലുകള്‍ പുറത്തുവിട്ടു.

മോചിപ്പിക്കണമെന്ന് കേന്ദ്രത്തോട് യാചിച്ചുകൊണ്ട് ടോം ഉഴുന്നാലില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നി ല്ലെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ ഒതുങ്ങുന്നു. താന്‍ വളരെ നിരാശനും ദുഃഖിതനുമാണെന്ന് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂറോപ്പുകാരനെയാണ് തട്ടിക്കൊണ്ടുപോയതെങ്കില്‍ ഈ ഗതിയുണ്ടാവില്ല. ഇന്ത്യക്കാരനായതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായത്. തന്റെ ആരോഗ്യം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും ഫാ. ടോം ഉഴുന്നാലില്‍ വീഡിയോയിലൂടെ അഭ്യര്‍ത്ഥിക്കുന്നു. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസിന്റെ ഭാഗത്ത് നിന്നു പോലും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ട് പോയ ഫ്രഞ്ച് പത്രപ്രവര്‍ത്തക നോറാനെ ഫ്രഞ്ച് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് മോചിപ്പിച്ചുനെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിനെ യമിനിലെ ഏദനില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിബിസിഐയുടെ അഞ്ചു പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നുവെന്നും ഫാദര്‍ ടോം ജീവിച്ചിരിപ്പില്ലെന്ന് എന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കിയാണ് സുഷമ പ്രതികകരിച്ചത്.
പാലാ സ്വദേശിയായ ടോം ഉഴുന്നാലിനെയാണ് യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

തെക്കന്‍ യമനിലെ ഏദനില്‍വച്ചാണ് ഫാദറിനെ കാണാതാകുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വയോധികസദനത്തിലായിരുന്നു ഫാദര്‍ ടോം. യെമന്‍ സര്‍ക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു ഫാദര്‍ ടോം അവിടെ ജോലിക്കെത്തിയത്. മാര്‍ച്ച് നാലിന് ആയുധധാരികളായെത്തിയ ഭീകരര്‍ 16ഓളം പേരെ കൊലപ്പെടുത്തിയ ശേഷം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതേ സമയം ഫാദര്‍ ടോം ഇപ്പോള്‍ എവിടെയാണെന്ന് കാര്യം അജ്ഞാതമാണ്യ

Top