കോഴിക്കോട്: അറ്റ്‌ലസ് രാമചന്ദ്രന് പിന്നാലെ കേരളത്തിലെ ഒരു കോടിശ്വരന്‍ കൂടി തകര്‍ച്ചയുടെ വക്കിലേക്കെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വര്‍ണവ്യാപാര രംഗത്തെ മുടിചൂടാമന്നന്‍മാരായ ആലൂക്കാസ് ഗ്രൂപ്പിലെ ഫ്രാന്‍സീസ് ആലൂക്കയാണ് കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത്. 250 കോടി രൂപയുടെ ബാങ്ക് ലോണില്‍ മുന്നോട്ട് പോകുന്ന ഫ്രാന്‍സീസ് ആലുക്ക ഗ്രൂപ്പിന് തകര്‍ച്ചയിലേയ്ക്ക് നയിച്ചത് പല കാരണങ്ങളാണ്.
90കളില്‍ വിവിധ ആലുക്കാസ് ഗ്രൂപ്പുകളായി ബിസിനസ് തുടങ്ങും വരെ ഒറ്റ ഗ്രൂപ്പായിട്ടായിരുന്നു ബിസിനസ് നടത്തിയിരുന്നത്. സ്വര്‍ണ വ്യാപാര രംഗത്ത് മത്സരംഗളുടെ കാലമായിട്ടും ഫ്രാന്‍സിസ് ആലുക്കാസ് വന്‍കുതിപ്പുകളോടെ പിടിച്ചു നിന്നു. താമനൂല്യമുള്ളവരെ പരസ്യമോഡലുകളാക്കിയും മാദ്ധ്യമങ്ങളില്‍ പരസ്യങ്ങള്‍ നിറഞ്ഞു നിന്നും ബിസിനസ് പൊടിപൊടിച്ചു. കഴിഞ്ഞ വര്‍ഷം വരെ നമിത പ്രമോദ് ആയിരുന്നു ഫ്രാന്‍സിസ് ആലുക്കാസിന്റെ പരസ്യ മോഡല്‍. നിലവില്‍ ആരുമില്ലെന്നാണ് അറിയുന്നത്. മനോരമ, മാതൃഭൂമി പത്രങ്ങള്‍ക്കുമാത്രമാണ് ഇപ്പോള്‍ കാര്യമായി പരസ്യം നല്‍കുന്നത്. ബിസിനസ് നല്ലരീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ഇടക്കാലത്ത് സ്വര്‍ണ വ്യാപാരം വിട്ട് റിയല്‍ എസ്റ്റേറ്റിലേക്കു പോയതോടെ നഷ്ടങ്ങളുടെ കാലവും തുടങ്ങി.
കമ്പനിയുടെ ചെയര്‍മാനും എം.ഡിയുമായ ഫ്രാന്‍സിസ് ആലുക്കയുടെ പേരിലും കുടുംബാംഗങ്ങളുടെയും പേരിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലേറെ ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പാടം നികത്തിയ ഭൂമികള്‍ വാങ്ങിയത് മറിച്ചു വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായതോടെ കൂടുതല്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തി. ഇതു പോലെ ബ്രോക്കര്‍മാരുടെ ചതിയില്‍പ്പെട്ട് വാങ്ങിയ ഭൂമി പലയിടത്തും വില്‍ക്കാനാകാതെ കുടുങ്ങി.
ആഡംബര വാഹനത്തിന്മേല്‍ അമിത പ്രിയമായിരുന്നു ഒന്ന്. ജൂവലറിയുടെ തലപ്പത്തിരിക്കുന്നവര്‍ക്കടക്കം മൂന്ന് ബിഎംഡബ്ല്യൂ കാറാണ് നിലവിലുള്ളത്. കൂടാതെ വേറെയും പത്തോളം ആഡംബര കാറുകളുണ്ട്. ഇങ്ങനെ ഉടമ തന്നെ നഷ്ടങ്ങള്‍ ഓരോന്നായി വിളിച്ചു വരുത്തിയതോടെ സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ലോണെടുക്കേണ്ടി വന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടക് മഹീന്ദ്രയില്‍ നിന്നും 250 ഓളം കോടി രൂപ ബിസിനസ് ആവശ്യാര്‍ത്ഥം ലോണെടുത്തതായാണ് അറിയുന്നത്. വിവിധ ബ്രാഞ്ചുകളില്‍ നിന്നുമായി പ്രതിമാസം 15 ലക്ഷം മായിരുന്നു ഇതിന്റെ തിരിച്ചടവ്. എന്നാല്‍ ബാങ്ക് ഇടപാട് തീര്‍ക്കാത്തതിനെ തുടര്‍ന്ന് കോടക് ബാങ്ക് ഫ്രാന്‍സിസ് ജൂവലറിക്കെതിരെ നടപടി ആരംഭിച്ചതായും സൂചനയുണ്ട്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തമിഴ്നാട്ടിലെ നാല് ഷോപ്പുക്കള്‍ അടച്ചു പൂട്ടിയത്. അഞ്ച് വര്‍ഷം മുമ്പ് മഞ്ചേരി, മംഗലാപുരം ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുകയും നൂറോളം ജീവനക്കാരെ പിരിച്ചു വിടുകയുമുണ്ടായി. എന്നാല്‍ അന്ന് വാര്‍്ത്തകള്‍ പുറം ലോകമറിഞ്ഞില്ല.
തമിഴ്നാട് ബ്രാഞ്ചുകള്‍ പൂട്ടിയതിനു പിന്നാലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി നാല്‍പതോളം ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചു വിട്ട ജീവനക്കാര്‍ സംഘടിതമായി ഉടമ ഫ്രാന്‍സിസ് ആലുക്കയെ കഴിഞ്ഞ തിങ്കളാഴ്ച ഉപരോധിച്ചിരുന്നു. വിദ്യാസമ്പന്നരായ നാലു മുതല്‍ പതിനാറു വര്‍ഷം വരെ ഈ സ്ഥാപനത്തില്‍ ജോലിയെടുത്ത ഇവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുക, പി.എഫ് തുക അുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പിരിച്ചു വിട്ട ജീവനക്കാര്‍ ജൂവലറി ഉടമക്കു മുന്നില്‍ വച്ചത്. ജീവിതം വഴിയാധാരമായ ഇവര്‍ മറ്റു ജോലികള്‍ തേടി അലയുകയാണിപ്പോള്‍. ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയ ആയിരകണക്കിന് പേര്‍ക്ക് കോടികളാണ് ഇതോടെ നഷ്ടമാകുന്നത്. സ്വര്‍ണ നിക്ഷേപത്തിന്റെ പേരില്‍ പിരിച്ച കോടികള്‍ തിരിച്ച് നല്‍കാന്‍ കഴിയാത്ത വിധം കടുത്ത തകര്‍ച്ചയെ നേരിടുമ്പോള്‍ മറ്റൊരു വമ്പന്‍ തട്ടിപ്പുകൂടിയാണ് പുറത്താകുന്നത്.