ബിഷപ്പിന്റെ അറസ്റ്റ് മതിയായ തെളിവുകളോടെ, ജാമ്യം നല്‍കരുതെന്ന് പൊലീസ്; തെളിവുകളും സാക്ഷിമൊഴികളും മുദ്രവെച്ച കവറില്‍ കൈമാറും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്. ബിഷപ്പിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കും. മതിയായ തെളിവുകളോടെയാണ് ബിഷപ്പിന്റെ അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിഷപ്പിന്റെ ജാമ്യഹര്‍ജിയിലാണ് പൊലീസ് മുദ്രവെച്ച കവറില്‍ നിലപാട് വ്യക്തമാക്കിയത്.

ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിലെ തെളിവുകളും സാക്ഷിമൊഴികളും പൊലീസ് കോടതിയില്‍ ഹാജരാക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കം പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പായി തുടരുകയാണ്. സാക്ഷികളില്‍ പലരും സഭാ വിശ്വാസികളാണ്. ബിഷപ്പ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റിന് ശേഷം ബിഷപ്പിനെ അനുകൂലിച്ചെത്തിയ സഭയുടെ നിലപാടും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുന്നുണ്ട്. കന്യാസ്ത്രീക്ക് എതിരായ പരാതിയില്‍ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്ന വാദമാണ് ബിഷപ്പ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടും അറസ്റ്റുചെയ്തത് കീഴ് വഴക്കങ്ങളുടെ ലംഘനമാണന്നും താന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉളളയാളാണന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

അറസ്റ്റ് ആവശ്യമായിരുന്നില്ല.അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചതാണ്.തന്നെ കുടുക്കാന്‍ പൊലിസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ബിഷപ്പിനെ ഒക്ടോബര്‍ ആറുവരെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പാലാ സബ് ജയിലിലാണ് ബിഷപ്പിനെ താമസിപ്പിച്ചിരിക്കുന്നത്.

Top