കൊച്ചി: കന്യാസ്ത്രീയെ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കേസിൽ തന്റെ മേൽ മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കേസിലെ മുഖ്യ സാക്ഷി സിസ്റ്റർ ലിസി വടക്കേൽ. കേസിലെ മുഖ്യസാക്ഷിയും എഫ്.സി.സി സന്യാസ സഭാഗവുമായ സിസ്റ്റര്‍ ലിസി വടക്കേല്‍ ആണ് മൊഴിമാറ്റിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന്ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഒരു വാര്‍ത്താ ചാനലിലൂടെയാണ് സിസ്റ്ററിന്റെ വെളിപ്പെടുത്തല്‍.ബിഷപ്പിനെതിരെ താന്‍ നല്‍കിയ മൊഴി ഉറച്ചബോധ്യത്തിലാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു.
തന്റെ ഇവാഞ്ചലൈസേഷന്‍ സമൂഹത്തിലെ സഹോദരിമാരും മറ്റ് സഹോദരന്മാരും പരിചയക്കാരും വഴി തന്നെ ഫോണില്‍ വിളിച്ചും നേരില്‍ കാണുമ്പോഴും ഒക്കെയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ വളരെയേറെ ഒറ്റപ്പെടല്‍ നേരിടുന്നു. അടുത്തകാലത്ത് തന്നെ കാണാന്‍ വന്ന ഒരു സ്ത്രീ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം നടത്തി. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഓര്‍ക്കാതെ ബിഷപ്പിനെതിരെ മൊഴി നല്‍കിയതാണെന്ന് കോടതിയില്‍ തിരുത്തിപറയണമെന്ന് ആവശ്യപ്പെട്ടു. ‘തലയ്ക്കിട്ട് കുത്തിയാല്‍ കുലത്തിനാണ് കേട്’ എന്ന് ഓര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ബിഷപ്പിനെതിരായ മൊഴി പിന്‍വലിക്കണം. അല്ലെങ്കില്‍ സഭ തകരും എന്നൊക്കെയാണ് അവര്‍ പറയുന്നത്. ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ശിക്ഷിക്കപ്പെടണം. ആ കന്യാസ്ത്രീക്ക് നീതി കിട്ടണം. നീതിപൂര്‍വ്വമായ വിചാരണ നടന്നാല്‍ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. പണവും സ്വാധീനവും പ്രതാപവുംകൊണ്ട് മൊഴിമാറ്റിയാല്‍ ബിഷപ്പ് ശിക്ഷിക്കപ്പെടുമോ എന്നതില്‍ സംശയമുണ്ടെന്നും സി.ലിസി വടക്കേല്‍ കൂട്ടിച്ചേര്‍ത്തു.
ഫോണിലൂടെയും നേരിട്ടുമാണ് മൊഴി മാറ്റാനായി തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതെന്നാണ് സിസ്റ്റർ പറയുന്നത്. താൻ ജീവിക്കുന്നത് സമ്മർദ്ദങ്ങളുടെയും ഒറ്റപ്പെടലിന്റെയും നടുവിലാണെന്നും തനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സിസ്റ്റർ ലിസി വടക്കേൽ വെളിപ്പെടുത്തി. മുൻ ബിഷപ്പിനെതിരെ മൊഴി നൽകിയത് ഉറച്ച ബോധ്യത്തോടെയാണെന്നും ആ മൊഴിയിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും ഒരു കാരണവശാലും താൻ മൊഴി മാറ്റി പറയുകയില്ലെന്നും സിസ്റ്റർ പറഞ്ഞു. ഒരു പ്രമുഖ മലയാളം വാർത്താ ചാനലിനോടാണ് സിസ്റ്റർ ലിസി ഇക്കാര്യങ്ങൾ പറഞ്ഞത്.
കേസിലെ വിചാരണ എത്രയും പെട്ടെന്ന് നടത്തേണ്ടതാനും സിസ്റ്റർ അഭിപ്രായപ്പെട്ടു. ബിഷപ്പിനെതിരെ ഒന്നും പറയരുതെന്നും അത് സഭയ്ക്ക് ദോഷം ചെയ്യും എന്നും മറ്റും പറഞ്ഞാണ് ‘ചില സഹോദരങ്ങളും സഹോദരിമാരും” തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. സിസ്റ്റർ പറയുന്നു. ഫ്രാങ്കോയ്ക്കെതിരെ നൽകിയ മൊഴി മാറ്റി പറയണമെന്നും താൻ ഒരു ആവേശത്തിൽ അങ്ങനെ പറഞ്ഞുപോയതാണെന്നും കോടതിയിൽ പറയണം എന്ന് പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ സഭയ്ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കും എന്നും ഇവർ പറഞ്ഞതായി സിസ്റ്റർ പറയുന്നു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കാൻ ഏതാനും കന്യാസ്ത്രീകൾ ശ്രമിക്കുന്നതായും സിസ്റ്റർ പറഞ്ഞു.