കോഴിക്കോട്: ജില്ലയിലെ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി കോഴിക്കോട് റോഡ് ഉപരോധിച്ചു.
പ്ലസ് വൺ രണ്ടാം ഘട്ട അലോട്മെന്റ് അവസാനിച്ചിട്ടും ജില്ലയിലെ 40% വിദ്യാർത്ഥികൾക്കും സീറ്റ് ലഭ്യമായിട്ടില്ല. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ നിരവധി വിദ്യാർത്ഥികൾക്കും സീറ്റ് ലഭിച്ചിട്ടില്ല.
ജില്ലയിൽ പുതിയ ബാച്ചുകളും ഹയർ സെക്കന്ററി സ്കൂളുകളും അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി റോഡ് ഉപരോധം സംഘടിപ്പിച്ചത്.
റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് പി. എച്, ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, റഈസ് കുണ്ടുങ്ങൽ,മുഹമ്മദ് അലി, നവാഫ്, ഷക്കീൽ തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Tags: fraternity movement