നൂറ്റമ്പത് കോടിയുടെ നിക്ഷേപ തട്ടിപ്പ്; മമ്മൂട്ടിയ്‌ക്കെതിരെ അവതാര്‍ നിക്ഷേപകര്‍ പരാതി നല്‍കും

മലപ്പുറം: അവതാര്‍ ജ്വല്ലറിയുടെ നിക്ഷേപതട്ടിപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കുടുങ്ങുമോ.
150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പായ ‘അവതാര്‍ ഗോള്‍ഡി’ന്റെ ബ്രാന്റ് അംബാസിഡറായ മമ്മൂട്ടിക്കെതിരെയും നിക്ഷേപകര്‍ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് മമ്മൂട്ടി പ്രതിരോധത്തിലാകുന്നത്. മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ അവതാര്‍ ജ്വല്ലറി കോടികള്‍ തട്ടിച്ച് മുങ്ങിയ വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡാണ് പുറത്ത് കൊണ്ടുവന്നത്.

അവതാര്‍ ഗോള്‍ഡിന്റെ മൂന്ന് ഉടമകളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും മൂന്നാമന്‍ നാസറിനെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നും നിക്ഷേപകരുടെ സമരസമിതി തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിക്ഷേപ സമാഹരണത്തിന്റെ സമയത്തേ ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിയാണെന്ന് ഉടമകള്‍ തങ്ങളോട് പറഞ്ഞിരുന്നതായി സമരസമിതി കണ്‍വീനര്‍ അബൂബക്കര്‍ പറഞ്ഞു. ‘മമ്മൂട്ടിയിലുള്ള വിശ്വാസംകൊണ്ടാണ് പലരും രണ്ടാമതൊന്നാലോചിക്കാതെ അന്ന് നിക്ഷേപം നടത്തിയത്. ഇത്രയധികം നിക്ഷേപകരും പണവും എത്തിയതും മമ്മൂട്ടി എന്ന സാന്നിധ്യം ഉള്ളതിനാലാണ്’, അബൂബക്കര്‍ പറയുന്നു

ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ മമ്മൂട്ടിയെ നേരില്‍ ഇതുവരെ സമീപിച്ചിട്ടില്ലെന്നും എന്നാല്‍ സിനിമാമേഖലയിലെ ചിലര്‍ വഴി അദ്ദേഹത്തിന് മുന്നില്‍ കാര്യം അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അബൂബക്കര്‍ പറഞ്ഞു. ‘പക്ഷേ താന്‍ ബ്രാന്റ് അംബാസിഡര്‍ മാത്രമായിരുന്നുവെന്നും ആരോടും നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബ്രാന്റ് അംബാസിഡര്‍മാരെ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ബാധ്യസ്ഥരാക്കുന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിക്കെതിരെ നടപടിക്കൊരുങ്ങുന്നതെന്നും സമരസമിതി പറയുന്നു.

Top