മൂവാറ്റുപുഴ: യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ചെറുകിട വ്യാപാരങ്ങള്‍ക്കായി എളുപ്പത്തില്‍ പത്ത് ലക്ഷം വരെ ജാമ്യമില്ലാതെ ലഭ്യമാകുന്ന ലോണാണ് മുദ്രയെങ്കിലും അത് ലഭിക്കാന്‍ ബാങ്കുകള്‍ കയറി ഇറങ്ങി നടക്കേണ്ടിവരും എന്നാല്‍ ചെറിയ കമ്മീഷന്‍ തന്നാല്‍ ലക്ഷങ്ങള്‍ മുദ്രലോണ്‍ വാാങ്ങിതരാമെന്ന തട്ടിപ്പുമായി നിരവധി പേര്‍ രംഗത്തുണ്ട് അത്തരത്തിലൊരുവനാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
മുദ്രാലോണിന്റെ പേരില്‍ സിനിമാ നിര്‍മ്മാതക്കളെ വരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സീരിയല്‍ നടന്‍ അറസ്റ്റില്‍ . സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി പടി സ്വദേശിനിയുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി.ജോണ്‍സണ്‍ (33) ആണ് പിടിയിലായത്
മൂവാറ്റുപുഴ സ്വദേശിയായ സലാമില്‍ നിന്ന് ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് വാറന്റ് ഉള്ളതായും പൊലീസ് പറഞ്ഞു. പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി താന്‍ നോട്ടപ്പുള്ളിയായെന്ന മനസിലായതോടെ സ്വന്തം വീടിന്റെ ടെറസിനു മുകളിലാണ് വിജോ രാത്രി ഉറങ്ങിയിരുന്നത്. ഇതിനാല്‍ തന്നെ താന്‍ സ്വന്തം മുറിയില്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ കുറേയായയെന്നും വിജോ പൊലീസിനോടു പറഞ്ഞു.
തന്റെ തട്ടിപ്പിനരയായവരില്‍ പലരും തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും രാത്രി സമയങ്ങളില്‍ ഇവര്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും വിജോ അന്വേഷണ സംഘത്തോട് പറഞ്ഞു. അതിനാല്‍ തന്നെ പുലര്‍ച്ചെ എഴുന്നേറ്റ് കാറില്‍ സ്ഥലം വിടും. പകല്‍ മുഴുവന്‍ കാറില്‍ കറങ്ങി നടക്കും. അധികനേരം എവിടെയും തങ്ങാറില്ല. ഫോണ്‍ നമ്പറുകളും മാറിക്കൊണ്ടിരുന്നു. ഇതിനിടെ തട്ടിപ്പുകള്‍ തുടര്‍ന്നു.
അറസ്റ്റിനായി പൊലീസ് വീടു വളഞ്ഞപ്പോഴും ടെറസില്‍ ഉറക്കത്തിലായിരുന്നു വിജോ. പൊലീസ് എത്തിയതറിഞ്ഞ് ടെറസില്‍ നിന്ന് മതിലില്‍ ഊര്‍ന്നിറങ്ങി അടുത്തുള്ള പുരയിടത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇയാള്‍ സൂപ്പര്‍ സറ്റാര്‍ എന്ന സിനിമയിലും ഒരു റോള്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.