തൃശൂര്‍: ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്ന് ആരോപണമുയര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോണ്‍ഡാനിയേലിനെതിരെ പ്രവാസി മലയാളി നിയമ നടപടി തുടങ്ങി. പ്രവാസി സംഘടനയുടെ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ മാധ്യമങ്ങളുമായി ഗൂഢാലോചന നടത്തുകയും സോഷ്യല്‍ മീഡിയയില്‍ കള്ള പ്രചരണം നടത്തിയെന്നുമാരോപിച്ചാണ് അയര്‍ലണ്ടിലെ പ്രവാസിയായ സിബി സെബാസ്റ്റ്യന്‍ ജോണ്‍ ഡാനിയേലിനെതിരെ നിയമ നടപടി ആരംഭിച്ചത്. തെറ്റായ പ്രചരണം ഏഴ് ദിവസത്തിനകം തിരുത്തി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അഭിഭാഷകനായ കെ എന്‍ അജയകുമാര്‍ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടിസില്‍ വ്യക്തമാക്കുന്നു. സിബി സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ വരെ മോശമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുകയും കോണ്‍ഗ്രസ് പ്രവാസി സംഘടയുടെ ഭാരവാഹിയാകാതിരിക്കാന്‍ വ്യാജ പരാതികളും നല്‍കി. 200 രൂപ പിഴയടക്കാവുന്ന പെറ്റി കേസെടുപ്പിച്ചശേഷം മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയുമായിരുന്നു.
ഒരു ഓണ്‍ലൈന്‍പത്രത്തിന്റെ ഉടമയാണെന്നും വ്യാജവാര്‍ത്തകള്‍ ഈ പത്രം വഴി നല്‍കുന്നതായും തെറ്റായ പ്രചരണമാണ്, നിരവധി കേസുകളുണ്ടെന്നും മുങ്ങി നടക്കുകയാണെന്നുമാണ് ജോണ്‍ ഡാനിയേല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. യാതൊരു തെളിവുകളുമില്ലാതെ തെറ്റായ കഥകളാണ് ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. സിബി സെബാസ്റ്റിയനെതിരെ ഇത്തരത്തില്‍ യാതൊരു കേസും നിലവില്‍ ഇല്ല. കോണ്‍ഗ്രസിലെ ചില ആളുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനും പ്രവാസി മലയാളിയെ സമൂഹമധ്യത്തില്‍ അപമാനിക്കാനും ഇതുവഴി സംഘടനാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനുള്ള ഗൂഢാലോചനയാണ് ജോണ്‍ ഡാനിയേല്‍ നടത്തിയത്.
കഴിഞ്ഞ മാസം ആദ്യവാരം മുതലാണ് തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ജോണ്‍ഡാനിയേല്‍ പ്രവാസി മലയാളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം തുടങ്ങിയത്. തൃശൂരിലെ വ്യാപാരികളേയും പ്രവാസി ധനികരേയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാരോപണമുയര്‍ന്ന ജോണ്‍ ഡാനിയേലിന് തൃശൂരിലെ പ്രമാദമായ ഫ്‌ളാറ്റ് കൊലപാതക കേസിലും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.