മാറു പ്രദര്‍ശിപ്പിക്കാനുള്ള അവകാശത്തിനുവേണ്ടി സ്ത്രീകളുടെ സമരം വിജയം കാണുമോ…? നഗ്നരായി പ്രതിഷേധത്തില്‍ പങ്കെടുത്തത് നൂറുകണക്കിന് സ്ത്രീകള്‍

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ നടന്നത് മാറുമറയ്ക്കാനുള്ള ഐതിഹാസിക പോരാട്ടങ്ങളായിരുന്നുയ… കാലമേറെ കഴിഞ്ഞപ്പോള്‍ മറു പ്രരദര്‍പ്പിക്കാനാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡ് ബീച്ചില്‍ നിരവധി യുവതികളാണ് മാറിട സമരത്തിന് പിന്തുണയര്‍പ്പിച്ച് നഗ്നരായത്. ഫ്രീ നിപ്പിള്‍ മൂവ്‌മെന്റിന്റെ നേതൃത്തിലായിരുന്നു ഈ വ്യത്യസ്ത പ്രതിഷേധം.

40 ഓളം വരുന്ന സ്ത്രീകളും പുരുഷന്മാരുമായ പ്രതിഷേധക്കാര്‍ അണിനിരന്ന പരിപാടിയുടെ ഓര്‍ഗനൈസര്‍ ഗ്രേസ് ബ്ലുന്‍ഡെല്‍ എന്ന 22കാരിയായിരുന്നു. എന്നാല്‍ തങ്ങളുടെ പരിപാടിക്ക് അനാവശ്യമായ ലൈംഗിക ആകര്‍ഷണമുണ്ടായെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇവിടെയെത്തിയ ടൂറിസ്റ്റുകള്‍ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകളുടെ ലൈംഗികത കലര്‍ന്ന ഫോട്ടോകള്‍ പകര്‍ത്താന്‍ വെമ്പല്‍ കൊണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നാണ് ബ്ലുന്‍ഡെല്‍ പറയുന്നത്. അതായത് സ്ത്രീകള്‍ക്ക് സ്വയം സുഖകരമെന്ന് തോന്നുന്നത് ധരിക്കാനുള്ള അവസ്ഥയുണ്ടാകണമെന്നനും അതിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഇതിനെ ലൈംഗിക കണ്ണുകളോടെ നോക്കിക്കാണരുതെന്നും അവര്‍ ആവശ്യപ്പെടന്നു. പുരുഷന്മാരുടെ പരിഹാസം സഹിക്ക വയ്യാതെയാണ് തനിക്കീ പ്രസ്ഥാനത്തില്‍ ചേരാന്‍ പ്രചോദനമായതെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. ഈ ഒരു പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്നും സ്ത്രീയാണെന്നതുകൊണ്ട് മാത്രം താന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അന്യര്‍ വിലയിരുത്തുന്നത് അവസാനിക്കേ ണ്ടിയിരിക്കുന്നുവെന്നുമാണ് ബ്ലുന്‍ഡെല്‍ പറയുന്നു

ആല്‍ബനിയിലെ മാസെ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ആന്‍ഡ് സോഷ്യോളജി വിദ്യാര്‍ത്ഥിനിയായ ഈ യുവതിയുടെ ഇതേ ചിന്താഗതിയിലുള്ളവരാണ് ഇന്നലത്തെ പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും.ഇന്നലെ ബിക്കിനി ബോട്ടം മാത്രം ധരിച്ച് നിന്നപ്പോള്‍ തനിക്ക് നല്ല ധൈര്യവും ആത്മവിശ്വാസവും തോന്നിയെന്നാണ് ബ്ലുന്‍ഡെല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതൊരു കാര്യത്തിനും ജനശ്രദ്ധയുണ്ടാകുന്നത് അതിനെ കുറിച്ച് അവബോധമുണ്ടാക്കുന്നതിന് സഹായിക്കുമെന്നും എന്നാല്‍ എല്ലാ ശ്രദ്ധയും പോസിറ്റീവ് ആയിക്കൊള്ളണമെന്നില്ലെന്നും ഇവര്‍ പറയുന്നു. ഇന്നലത്തെ സദുദ്ദേശ്യം നിറഞ്ഞ പരിപാടിയെ ചിലര്‍ ലൈംഗിക കണ്ണുകളോടെ കണ്ടതിനെ വിമര്‍ശിക്കുകയായിരുന്നു ഇവര്‍.

ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെങ്കില്‍ വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അറിയാമെന്നും എന്നാല്‍ അവസാനം ലക്ഷ്യത്തിലെത്തുമെന്നുമാണ് ഇതില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫ്രീ ദി നിപ്പിള്‍ കാംപയിനില്‍ ആകര്‍ഷിക്കപ്പെട്ടാണ് ന്യൂസിലാന്‍ഡിലെ പരിപാടി നടത്തിയിരിക്കുന്നത്. മാറ് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി 1930കളില്‍ പുരുഷന്മാര്‍ നടത്തിയ പോരാട്ടത്തില്‍ നിന്നും ഇവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. പുരുഷന്മാരുടെ സമരം അവസാനം വിജയം നേടിയെന്നും അതുപോലെ തങ്ങളും നേടുമെന്നുമാണ് ബ്ലുന്‍ഡെല്‍ പ്രതീക്ഷിക്കുന്നത്.

Top