ഭോപ്പാല്‍: കേരളത്തില്‍ മഴ തിമര്‍ത്തു പെയ്യുകയാണ് പക്ഷേ മഴ കുറഞ്ഞതിന്റെ പേരില്‍ തവള കല്യാണം നടത്തി കാത്തിരിക്കുകയാണ് മധ്യപ്രദേശുകാര്‍. മഴ ലഭിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നടത്തി വരുന്ന തവള കല്യാണം എന്ന ആചാരത്തിന്റെ ഭാഗമായി ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാനായി മധ്യപ്രദേശ് ബിജെപി മന്ത്രി ലളിത് യാദവിന്റെ നേതൃത്വത്തിലാണ് തവള കല്യാണം നടത്തിയത്. മന്ത്രിയുടെ നേതൃത്വത്തില്‍ ഛത്തര്‍പ്പൂരിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു തവള കല്യാണം.
മന്ത്രിക്കൊപ്പം ബിജെപി നേതാക്കള്‍ ഉള്‍പ്പടെ നൂറോളം ആളുകള്‍ തവള കല്യാണത്തില്‍ പങ്കെടുത്തു. പുരോഹിതന്റെ സാന്നിധ്യത്തില്‍ മന്ത്രി തന്നെയാണ് കല്യാണം നടത്തിയത്. മഴ കുറഞ്ഞതോടെയാണ് പുരാതന കാലം തൊട്ടുള്ള തവള കല്യാണം എന്ന ആചാരം നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ മന്ത്രിയുടെ പ്രവൃത്തിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും ഇത്തരം അന്ധവിശ്വസങ്ങളെ പ്രോത്സാഹിപ്പിക്കരുതായിരുന്നുവെന്നും. ഗ്രാമത്തിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കുന്നതിനു പകരം ഇത്തരത്തിലുള്ള ആചാരങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.