ഓസ്ട്രേലിയയിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ യുവാവായ മൈക്കേല്‍ താന്‍ഹാം എന്ന ഒരു അള്‍ത്താര ബാലന്‍ ആയിരുന്നു. പെണ്‍സുഹൃത്തുക്കളായിരുന്നു മൈക്കേലിന് കൗമാരത്തില്‍ കൂടുതലും കൂട്ടായി ഉണ്ടായിരുന്നത്. വളര്‍ന്നു വന്നതോടെ തന്റെ മനസ്സില്‍ ഒരു പെണ്ണ് ഒളിച്ചിരിപ്പുണ്ടെന്ന് മൈക്കേല്‍ മനസ്സിലാക്കി.തുടര്‍ന്ന് മൈക്കേല്‍ സ്ത്രീയായി മാറാനുള്ള ഹോര്‍മോണുകള്‍ ശരീരത്ത് കുത്തി വെയ്ക്കാന്‍ ആരംഭിച്ചു.2014 പെര്‍ത്തില്‍ തന്റെ സ്റ്റേജ് ഷോക്കിടയില്‍ യാദൃശ്ചികമായി കണ്ട ചിത്രത്തിലെ കെല്ലിയെ ലേഡി ഗാഗ, താന്‍ കണ്ടതില്‍ വച്ചേറ്റവും മനോഹരമായതും വലുതുമായ മാറിടങ്ങള്‍ കെല്ലിയുടേതാണെന്ന് പരസ്യമായി പറഞ്ഞു. ആണായി ജനിച്ച കെല്ലി ശാസ്ത്രക്രിയയിലൂടെയും, ഹോര്‍മോണ്‍ കുത്തിവയ്ച്ചും ഒരു പെണ്ണായി മാറുകയായിരുന്നു. തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് കെല്ലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങള്‍ പങ്കു വക്കുന്നത്.
16 വയസു പൂര്‍ത്തിയായതോടെ ഹോണ്‍മോണ്‍ കുത്തിവയ്പിലൂടെ തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ ഏറെ പ്രകടമായതായും സ്തനവളര്‍ച്ചയുണ്ടായതായും കെല്ലി പറയുന്നു. ജനിച്ചതും വളര്‍ന്നതും ഓസ്ട്രലിയയിലെ പെര്‍ത്തിലായിരുന്നു. തികഞ്ഞ ക്രിസ്ത്യന്‍ വിശ്വാസികളായിരുന്ന കുടുംബത്തിലെ അംഗമെന്ന നിലക്ക് ചെറുപ്പത്തില്‍ കെല്ലി ഇടവകയിലെ അള്‍ത്താരബാലനായിരുന്നു. തന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് പള്ളിയില് അയയ്ക്കുമായിരുന്നു, തുടര്‍ന്ന് താന്‍ അള്‍ത്താര ബാലകനായെന്നും ഡെയ്ലി മെയ്ലിന് നല്‍കിയ അഭിമുഖത്തില്‍ കെല്ലി പറയുന്നു.
തന്റെ ട്രാന്‍സ്ജെന്‍ഡര്‍ മാറ്റത്തിന് കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നില്ലെന്നു കെല്ലി പറയുന്നു. തന്റെ ശരീരത്തിലെ മാറ്റം ആദ്യം അറിയിച്ചത് സഹോദരിയെയാണ്. ഞെട്ടലോടെ അവള്‍ തന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു എന്ന് കെല്ലി ഓര്‍മ്മിക്കുന്നു. ഇപ്പോള്‍ പൂര്‍ണമായി സ്ത്രീയായ ഇവര്‍ക്ക് 46 വയസ്സുണ്ട്.
രണ്ട് മാസത്തോളം സുഹത്തുക്കള്‍ തന്നെ അംഗീകരിച്ചിരുന്നില്ലെന്ന് കെല്ലി പറയുന്നു. എന്നാല്‍ പിന്നീട് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കെല്ലിക്ക് സാധിച്ചു. ശരീരത്തിലെ ഓരോ അവയവങ്ങളും സ്ത്രീഹോര്‍മോണ്‍ കുത്തി വെച്ച് അസാമാന്യ ആകര്‍ഷണം സൃഷ്ടിക്കാന്‍ കെല്ലിക്ക് കഴിഞ്ഞു.
സ്ത്രീ മാറ്റത്തിനായി നൂറോളം ശസ്ത്രക്രിയകള്‍ നടത്തി.അതിലേറെയും ചുണ്ടിനും ഇടുപ്പ് പോലുള്ള അവവങ്ങള്‍ക്കായിരുന്നെന്നു കെല്ലി. ഇപ്പോള്‍ വലിയ മാറിടം ഉള്ള മോഡല്‍ എന്ന നിലയിലാണ് കെല്ലി അറിയപ്പെടുന്നത്. സ്പോര്‍ട്സ് എന്ന് വെച്ചാല്‍ ജീവനായിരുന്ന മൈക്കേല്‍ നീന്തല്‍ ചാമ്പ്യനും കൂടിയായിരുന്നു.