മാര്‍പാപ്പയുടെ അമേരിക്കന്‍,ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കം :റൗള്‍ കാസ്ട്രോ മാര്‍പാപ്പയെ സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയി ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തി. ക്യൂബയിലെത്തിയ മാര്‍പാപ്പയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. വിമാനത്താവളത്തില്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ മാര്‍പാപ്പയെ സ്വീകരിച്ചു. ക്യൂബന്‍ ഭരണകൂടത്തിന്റെയും മെത്രാന്‍ സമിതിയുടെയും ക്ഷണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ക്യൂബ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.യുഎസും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം.ക്യൂബന്‍ പര്യടനത്തിനുശേഷം ചൊവ്വാഴ്ചയാണ് മാര്‍പാപ്പ യുഎസിലെത്തുന്നത്.യു എന്‍ സമ്മേളനത്തിലും അമേരിക്കന്‍ കോണ്‍ഗ്രസിലും അദ്ദേഹം പ്രസംഗിക്കും.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയുടെ വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്ട്രോയുമായുള്ള കൂടിക്കാഴ്‌ചയുമാണ് ശ്രദ്ധയാകര്‍ഷിക്കുന്ന സംഭവം. ഇന്ന് ഹവാനയിലെ റെവല്യൂഷന്‍ സ്ക്വയറില്‍ കുര്‍ബാന അര്‍പ്പിക്കുന്ന മാര്‍പാപ്പ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തും.

‘ദയയുടെ ധര്‍മ്മദൂതന് ക്യൂബയിലേക്ക് സ്വാഗതം’ എന്നെഴുതിയ ബാനറുമായിട്ടാണ് ക്യൂബന്‍ സ്വദേശികള്‍ പോപ്പിനെ സ്വീകരിച്ചത്. തെരുവുകളില്‍ പ്രാര്‍ഥനകള്‍ ചൊല്ലിയും മെഴുകുതിരി കത്തിച്ചും മാര്‍പാപ്പയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേതന്നെ തുടങ്ങിയിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് 3500 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു. ഹവാനയ്ക്കു പുറമേ ഹോള്‍ഗുയിന്‍, സാന്റിയാഗോ എന്നീ ക്യൂബന്‍ നഗരങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യൂബന്‍ പര്യടനത്തിനുശേഷം ചൊവ്വാഴ്ച ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങുന്ന മാര്‍പാപ്പയെ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിക്കും. വൈറ്റ് ഹൗസില്‍ ഒബാമയുമായി ചര്‍ച്ച, യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗം, യുഎന്‍ പൊതുസഭയില്‍ പ്രസംഗം തുടങ്ങി അതിപ്രധാന പരിപാടികളാണ് യുഎസില്‍ മാര്‍പാപ്പയെ കാത്തിരിക്കുന്നത്.

ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമനും ശേഷം ക്യൂബയിലെത്തുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പോപ്പിന്റെ സന്ദര്‍ശനം ക്യൂബയുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top