
സ്വന്തം ലേഖകൻ
കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിഘടിച്ചു നിൽക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും ഗുരുതരമാക്കി പടയൊരുക്കത്തെച്ചൊല്ലി പാർട്ടിയിൽ യുദ്ധം സജീവമാകുന്നു. യാത്ര പൊളിക്കാൻ എ ഗ്രൂപ്പ്. ഈ നീക്കം മുന്നിൽ കണ്ട് ഇതിനെ മറിടക്കാൻ ജാഥയിൽ നിന്ന് കളങ്കിതരെ ഒഴിവാക്കി ഐ ഗ്രൂപ്പും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുളള സമര പ്രചരണവുമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ ഏതുവിധേനയും പൊളിക്കാനുളള നിർ്ദ്ദേശം എഗ്രൂപ്പ് തങ്ങൾക്ക് മേധാവിത്വമുളള ഡി.സിസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനു ശേഷം അദ്ദേഹം നയിക്കുന്ന ജാഥയിൽ ജനപങ്കാളിത്വം കുറയക്കുകയാണ് എ ഗ്രൂപ്പിന്റെ ശ്രമം.
കേരളത്തിലെ കോൺഗ്രസുകാർ രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനം അംഗീകരിച്ചിട്ടില്ലെന്നു ഹൈക്കമാൻഡിനെ ധരിപ്പിക്കാനുളള നീക്കമാണ് ജാഥ പൊളിക്കുന്നതിലൂടെ എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഈ നീക്കം മുന്നിൽ കണ്ട് ജാഥയിൽ നിന്നു മാറ്റികളങ്കിതരേയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും കണ്ടെത്തി ജാഥയിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് കെ.പി.സി.സി നേതൃത്വം യു.ഡി.എഫ് താഴെതട്ടിലുള്ള ഘടകങ്ങൾക്ക് സർക്കുലർ അയച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റാരോപിതരായ എ ഗ്രൂപ്പ് നേതാക്കളെ ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ ഈ നീക്കം.കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നയിക്കുന്ന ജനജാഗ്രത യാത്രയിൽ കൊടുവള്ളിയിൽ നടന്ന സ്വീകരണത്തിൽ കളങ്കിത വ്യക്തിത്വം എത്തിയ സാഹചര്യത്തിലാണ് യു.ഡി.എഫ് ജാഗ്രത പാലിക്കുന്നതെന്നാണ് ഈ തീരുമാനമെന്നാണ് ജാഥ കൺവീനറായ വി.ഡി സതീശൻ പറയുന്നത്.
കളങ്കിതരായ വ്യക്തിതങ്ങളെ മാറ്റി നിർത്തണമെന് നിർദ്ദേശത്തിന് പിന്നിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ മേലുളള ഇടതു സർക്കാരിന്റെ നീക്കത്തിന് ജാഥയിലുടെനീളം പിന്തുണ നൽകുക എന്ന ലക്ഷ്യം കൂടി ഐ ഇതിലൂടെ കാണുന്നു. നാളെ മഞ്ചേരത്തു നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഡിസംബർ 1 ന് തിരുവനനന്തപുരത്താണ് സമാപനം.