തിരുവനന്തപുരം: ജയസൂര്യനായകനായ തന്റെ പുതിയ ചിത്രമായ ഫുക്രിയെ മോശമാക്കി ചിത്രീകരിക്കാന്‍ ചിലര്‍ ഒളിഞ്ഞു തെളിഞ്ഞും ശ്രമിക്കുകയാണെന്ന് സംവിധായകന്‍ സിദ്ദിഖ്. 1.55 കോടി രൂപയാണ് ഫുക്രിയുടെ ആദ്യദിവസ കളക്ഷന്‍. ജയസൂര്യ നായകനാകുന്ന ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. അതുകൊണ്ടാണ് വ്യാജ പ്രചരണമെന്നാണ് സംവിധായകന്‍ പറയുന്നത്. മലബാര്‍ മേഖലയിലല്‍ ഇന്നലെയും എല്ലായിടത്തും ഹൗസ് ഫുള്ളായിരുന്നു.
തിരക്കേറിയതു കാരണം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. ഇങ്ങനയൊക്കെ ആയിരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നത്. ഞാന്‍ സംവിധാനം ചെയ്ത ബോഡിഗാര്‍ഡ്, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോഴും ഇത്തരത്തിലുള്ള പ്രചാരണം ഉണ്ടായി. ഒരു പത്രം കരുതികൂട്ടി നെഗറ്റീവ് റിവ്യൂ എഴുതി. എന്നിട്ടും ആ ചിത്രങ്ങള്‍ പ്രേക്ഷകര്‍ വിജയിപ്പിച്ചു.
അതു പോലെ തന്നെയാവും ഫുക്രിയും. ചിത്രം കണ്ട ഒരാളും മോശം അഭിപ്രായം പറഞ്ഞതായി അറിയില്ല- അദ്ദേഹം പറഞ്ഞു. നര്‍മ്മത്തിനൊപ്പം കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും സത്യസന്ധതയും മതസൗഹാര്‍ദ്ദവും കൂട്ടിയിണക്കിയാണ് ഫുക്രി’ ഒരുക്കിയിരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.