ശവസംസ്‌കാരത്തിന്റെ പേരിൽ ബിജെപി അഴിമതി: മരണാനന്തര ചടങ്ങിനുള്ള സഹായം വാങ്ങിയത് ജീവിച്ചിരിക്കുന്നവർ; സർക്കാർ വെട്ടിൽ; നടപടിയുമായി സിഎജി

സ്വന്തം ലേഖകൻ

ഭോപ്പാൽ: അഴിമതിയുടെ കാര്യത്തിൽ ഇന്ത്യയിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മത്സരിക്കുകയാണ്. ആരാണ് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നതെന്നാണ് വാശിനടക്കുന്നത്. ഇതിനിടെയാണ് മധ്യപ്രദേശിൽ നിന്നുള്ള ഏറ്റവും പുതിയ അഴിമതിയുടെ കഥകൾ പുറത്തു വന്നിരിക്കുന്നത്. 2011 മുതൽ 2016 വരെയുള്ള കാലത്ത് മധ്യപ്രദേശിലെ ബിജെപി സർക്കാർ ശവസംസ്‌കാര ചടങ്ങുകൾക്കായി വിതരണം ചെയ്ത തുകയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പണം വിതരണം ചെയ്ത 61 വ്യാജ അപേക്ഷകളിലായി 26 ലക്ഷം രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വ്യക്തമാക്കുന്നത്.
2011 മുതൽ 2016 വരെ സംസ്ഥാനത്തെ തൊഴിലാളികൾക്കുള്ള മരണാനന്തര ധനസഹായത്തിലാണ് വ്യാപകമായി ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. തൊഴിലാളികൾ മരിച്ചാൽ അവരുടെ കുടുംബത്തിനു സാമ്പത്തിക സഹായം നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഓരോ കുടുംബത്തിനു മരണാനന്തര ചടങ്ങുൾക്കായി 25,000 മുതൽ 75,000 രൂപ വരെയാണ് സർക്കാർ സഹായമായി നൽകിയിരുന്നത്. ക്രമക്കേട് നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയ കാലയളവിൽ 345 അപേക്ഷകളാണ് സർക്കാരിനു ലഭിച്ചിരുന്നത്. ഇതിൽ 61 എണ്ണം വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
2004 മുതൽ മധ്യപ്രദേശിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. ക്രമക്കേട് നടന്നതായി കണ്ടെത്തിയ 2011 മുതൽ 2016 വരെ ശിവ് രാജ് സിങ് ചൗഹാനാണ് മധ്യപ്രദേശിലെ മുഖ്യമന്ത്രി. ക്രമക്കേട് കണ്ടെത്തിയതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ ബിജെപി സർക്കാരിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top