ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ.
തന്റെ മണ്ഡലത്തിലെ പരിപാടിയില്‍ വിഎസ് പങ്കെടുക്കാന്‍ വിസമ്മതിനെ തുടര്‍ന്നാണ് സുധാകരന്‍ വിമര്‍ശനമുയര്‍ത്തിയത്. വിഎസിന്റെ കീഴില്‍ നിന്നല്ല താന്‍ എംഎല്‍എയും മന്ത്രിയുമായതെന്ന് സുധാകരന്‍ പറഞ്ഞു.
എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെ വീട്ടിലുണ്ടായിരുന്നിട്ടും വിഎസ് വിസമ്മതിച്ചതാണ് സുധാകരന് പ്രകോപനമായത്. രണ്ട് തവണ താന്‍ വിഎസിനെ നേരിട്ട് ക്ഷണിച്ചതാണ്. വിഎസിന്റെ സൗകര്യം അനുസരിച്ച് ഉത്ഘാടവും നിശ്ചയിച്ചു. ഓരാഴ്ച മുമ്പാണ് വിഎസ് താത്പര്യമില്ല എന്നറിയിച്ചത്.വാര്‍ത്ത ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വ്വമാണോ എന്നാണ് സംശയം.
തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാണ് ഇതൊക്കെ ചെയ്തതെങ്കില്‍ അതിലൊന്നും പേടിയില്ല. സിപിഎം സംസ്ഥാനസമ്മേളനത്തിന് ശേഷം ജി സുധാകരനും,വിഎസും തമ്മില്‍ കൂടുതല്‍ അകന്നിരുന്നു. പല വേദികളും സുധാകരന്‍ വിഎസിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിലുള്ള വിരോധമാണ് വിഎസ് പ്രകടിപ്പിച്ചതെന്നാണ് സൂചന