ജി-20 ഉച്ചകോടിയില്‍ ട്രംപിന്റെ ജയം..ഹാംബുര്‍ഗില്‍ വ്യാപക പ്രതിഷേധപ്രകടനങ്ങള്‍

ഹാംബുര്‍ഗ്: പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമത്തില്‍ ഒരു മാറ്റവുമില്ലാതെ ജി-20 ഉച്ചകോടി ശനിയാഴ്ച സമാപിച്ചു. കാലാവസ്ഥാ, വാണിജ്യനയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്താന്‍ ഉച്ചകോടിക്കായില്ല.അതിനൊപ്പം സമ്മേളനം പുറത്തിറക്കിയ 20 രാജ്യങ്ങള്‍ ഒപ്പിട്ട നയരേഖയിലാണ് ട്രംപിന്റെ വാദങ്ങളെ അംഗീകരിക്കുകയും ചെയ്തു. ആഗോളതാപനത്തിന്റെ പ്രധാനകാരണമായ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് തുടരാനുള്ള തീരുമാനത്തിനും അംഗീകാരം നല്‍കി.രാജ്യത്തിന്റെ വിപണിയെ സംരക്ഷിക്കുന്നതിനുള്ള ന്യായമായുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉച്ചകോടിയില്‍ പ്രമേയം പാസാക്കി. ഇതാദ്യമായാണ് ജി-20 രാജ്യങ്ങള്‍ സ്വന്തം വിപണിസംരക്ഷിക്കാനുള്ള രാജ്യങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാനും അമേരിക്കന്‍ പൗരന്‍മാരെ ജോലിക്കെടുക്കാനും ആവശ്യപ്പെടുന്ന ട്രംപിന്റെ നയത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ നടപടി.പുറത്തും അകത്തും ഒരുപോലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടന്നത്. കാലാവസ്ഥാ, വാണിജ്യനയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്താന്‍ ഉച്ചകോടിക്കായില്ല.
പാരീസ് കാലാവസ്ഥാ ഉടമ്ബടിയില്‍നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം ഉച്ചകോടി അംഗീകരിച്ചു. ആഗോളതാപനത്തിനുള്ള പ്രധാനകാരണമായ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് തുടരാനുള്ള തീരുമാനത്തിനും അംഗീകാരം നല്‍കി. സ്വന്തം വിപണിയെ സംരക്ഷിച്ചുനിര്‍ത്താന്‍ ന്യായമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉച്ചകോടി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.ആദ്യമായാണ് ജി-20 രാജ്യങ്ങള്‍ സ്വന്തം വിപണിസംരക്ഷിക്കാനുള്ള രാജ്യങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാനും അമേരിക്കന്‍ പൗരന്‍മാരെ ജോലിക്കെടുക്കാനും ആവശ്യപ്പെടുന്ന ട്രംപിന്റെ നയത്തിന് ഊര്‍ജം പകരുന്നതാണ് ഈ നടപടി. ഉച്ചകോടിയിലെ ഭിന്നത വെളിവാക്കുന്നതാണ് പ്രമേയമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ പറഞ്ഞു.

2019-ലെ ജി-20 ഉച്ചകോടി ജപ്പാനിലും 2020-ലേത് സൗദി അറേബ്യയിലും നടക്കും. ജി-20 രാജ്യങ്ങളുടെ കാലാവസ്ഥാ ഉച്ചകോടി ഡിസംബര്‍ 12-ന് നടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.ശനിയാഴ്ചയും ഹാംബുര്‍ഗില്‍ വ്യാപക പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഇരുപതിനായിരത്തോളം പ്രതിഷേധക്കാര്‍ മാര്‍ച്ച്‌ നടത്തി. ഇതുകാരണം ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ഉള്‍പ്പെടെയുള്ള പ്രഥമവനിതകള്‍ക്ക് പുറത്തിറങ്ങാനാവാതെ ഹോട്ടല്‍ മുറികളില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.നിരവധി പ്രതിഷേധങ്ങള്‍ക്ക് നടവിലാണ് സമ്മേളനം നടന്നത്. പുറത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും മുളക് സ്പ്രേയും പ്രയോഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top