ജി20 ഉച്ചകോടിയിൽ നരേന്ദ്ര മോദിയുടെ നെയിം പ്ളേറ്റ് ‘ഭാരത്’ ; രാജ്യത്തിന്റെ പേരുമാറ്റൽ വീണ്ടും ചർച്ചയാകുന്നു

ന്യൂഡല്‍ഹി: പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലായി വച്ചിരിക്കുന്ന രാജ്യത്തിന്റെ നെയിം പ്‌ളേറ്റ് ശ്രദ്ധനേടുന്നു. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാണ് നെയിം പ്‌ളേറ്റില്‍ വ്യക്തമാക്കുന്നത്. സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുമ്പോള്‍ മോദിയ്ക്ക് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ‘ഭാരത്’ നെയിം പ്‌ളേറ്റിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ നെയിം പ്‌ളേറ്റ് ചര്‍ച്ചയാകുന്നത്.’പ്രസിഡന്റ് ഒഫ് ഭാരത്’ എന്ന പേരില്‍ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവന്‍മാരെ അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പേരില്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് നല്‍കിയ കത്തുകളില്‍ ‘പ്രസിഡന്റ് ഒഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top