ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ ബോറിക് അധികാരമേറ്റു

ചിലിയില്‍ 49 വര്‍ഷത്തിനു ശേഷം ഒരു ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തില്‍. മുപ്പത്താറുകാരനായ ഇടതുപക്ഷനേതാവ് ഗബ്രിയേല്‍ ബോറിക് ആണ് ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അധികാരമേറ്റത്.

തുറമുഖ നഗരമായ വാല്‍പറൈസോയിലെ ലെജിസ്ലേറ്റീവ് ചേംബറില്‍ നടന്ന ചടങ്ങില്‍ സെനറ്റിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് അല്‍വാരോ എലിസാല്‍ഡെ, ബോറിക്കിന്റെ തോളില്‍ പ്രസിഡന്‍ഷ്യല്‍ സാഷ് അണിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് രാഷ്ട്രീയവും സാമ്ബത്തികവുമായ നവീകരണത്തിന് യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള തന്റെ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ബാല്‍ക്കണിയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് ബോറിക് പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്കുമുമ്ബ് പിനോഷേ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സ്വതന്ത്രവിപണി മാതൃക, ദാരിദ്ര്യം എന്നിവ തന്റെ സര്‍ക്കാര്‍ മാറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. തന്റെ പാത ദൈര്‍ഘ്യമേറിയതും ദുര്‍ഘടം പിടിച്ചതുമാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ബോറിക് പറഞ്ഞു.

Top