യുവതികളെ അറബികള്‍ക്ക് ലൈംഗീകാടിമകളായി വില്‍ക്കുന്ന സംഘം കേരളത്തില്‍ സജീവം; പാരാതിയില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

കോഴിക്കോട്: ജോലിക്കെന്ന പേരില്‍ വിദേശത്തേയ്ക്ക് യുവതികളെ എത്തിച്ച് വില്‍പ്പന നടത്തുന്നതായി യുവതിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. കോഴിക്കോട് പുതിയറയിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി കര്‍ണാടക സ്വദേശിനിയെ ദമാമിലെ അറബിക്ക് വില്‍പ്പന നടത്തിയതായാണ് പേലീസിന് പരാതി ലഭിച്ചിരിക്കുന്നത്.

ഉത്തരമേഖലാ എ.ഡി.ജി.പിക്കാണ് കര്‍ണാടകയിലെ കുടക് ജില്ലയിലെ സോമവാര്‍പേട്ട് കുശാല്‍നഗര്‍ സ്വദേശി പരാതി നല്‍കിത്. തന്നെ ദമാമിലേക്ക് കടത്തിയതെന്നും 10 ലക്ഷം രൂപക്ക് അവിടുത്തെ അറബിക്ക് വില്‍പന നടത്തിയെന്നും പരാതിക്കാരി പറയുന്നു. അറബി മാസങ്ങളോളം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. രക്ഷപ്പെട്ട് നാട്ടിലത്തെിയപ്പോള്‍ കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. തുടര്‍ന്നാണ് ഉത്തരമേഖലാ എ.ഡി.ജി.പി പരാതി സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് യുവതി നല്‍കിയ പരാതിയിലൂടെ പൊലീസിന് ലഭിച്ചത്. വീട്ടുജോലിക്കെന്ന രീതിയില്‍ കോഴിക്കോട് നിന്ന് ഗള്‍ഫിലേക്ക് കടത്തുന്ന പലയുവതികളെയും തുക പറഞ്ഞുറപ്പിച്ച് അറബിക്ക് വില്‍ക്കുകയാണ് പതിവ്. മലയാളികള്‍ അടക്കമുള്ള നിരവധി യുവതികള്‍ ഇങ്ങനെ ചതിക്കുഴില്‍ പെട്ടതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്കുള്ള നക്കാപ്പിച്ച ശമ്പളവും അറബി നല്‍കണമെന്നാണ് കാരാര്‍.ഇങ്ങനെ പത്തും പതിനഞ്ചും ലക്ഷത്തിന് യുവതികളെ വാങ്ങി, ലൈംഗിക അടിമകളാക്കി മതിയാവോളം ആസ്വദിച്ചശേഷം, ലക്ഷങ്ങളുടെ അധിക തുകക്ക് അതേ അറബിതന്നെ മറിച്ചുവില്‍ക്കുന്ന രീതിയുമുണ്ട്.

കര്‍ണാടക സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നത് തന്നെ ഇങ്ങനെ മാസങ്ങളോളം പീഡിപ്പിച്ചെന്നാണ്.സൗദിയിലെ ഒരു അറബിയുടെ വീട്ടില്‍ ജോലിക്കുനിന്നതില്‍ പിന്നെ പുറംലോകം കണ്ടിട്ടില്ല. പകല്‍ മുഴുവന്‍ അടുക്കള പണിയും മറ്റുമായി പിടിപ്പത് ജോലിയുണ്ടാവും. രാത്രി അറബിയുടെയും സുഹൃത്തുക്കളുടെയും കാമേകേളികളും. വീട്ടുടമസ്ഥന്റെ സഹോദരങ്ങളും, പിതാവും അടക്കമുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന വിവരവും യുവതി പൊലീസിന് നല്‍കി. അതായത് ഒരു കുടംബത്തിലെ പുരഷന്മാരുടെ മൊത്തം ലൈംഗിക അടിമായണ് ഇവരെന്ന് ചുരുക്കം.
മാത്രമല്ല ഇവരുടെ വസതിയില്‍ മുന്തിയ അതിഥികള്‍ വരുമ്പോള്‍ അവരെ സല്‍ക്കരിക്കേണ്ട ബാധ്യതയുമുണ്ട്.മര്‍ദനം താങ്ങാന്‍ വയ്യാതായതോടെ താന്‍ ഇതെല്ലം അനുസരിച്ച് വരികയായിരുനെന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെ ഗൃഹനാഥന്‍ കാഴ്ചവച്ച ഒരു അറബിക്ക് യുവതിയോട് തോന്നിയ സഹതാപാമണ് അവരെ നാട്ടിലത്തൊന്‍ സഹായിച്ചതും.ഈ അറബി പറഞ്ഞാണ് തന്നെ വിറ്റതാണെന്ന വിവരവും യുവതി അറിയുന്നത്. യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കുകൂടി പരാതി നല്‍കിയതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.ആദ്യം കേസെടുക്കാന്‍ പോലും വിസമ്മതിച്ച് ട്രാവല്‍സ് ഉടമകളെ ന്യായീകരിക്കയായിരുന്ന ലോക്കല്‍ പൊലീസ്.

കോഴിക്കോടും കാസര്‍കോടും കേന്ദ്രീകരിച്ച വലിയൊരു സംഘമാണ് ഈ മനുഷ്യക്കടത്തിന് നേതൃത്വം നല്‍കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരില്‍ പലരും ഉന്നതരാണെന്ന് മാത്രമല്ല, നിയമപരമായ രേഖകള്‍ ഒക്കെ കൃത്യമാക്കിയാണ് ഇവര്‍ ചൂഷണം നടത്തുന്നത്. മലയാളി യുവതികളെ ഈ രീതിയില്‍ വിറ്റാല്‍ പൊല്ലാപ്പാകുമെന്ന് കരുതി ഇപ്പോള്‍ ഇവര്‍ അന്യസംസ്ഥാന യുവതികളെയാണ് നോട്ടമിട്ടിരിക്കുന്നത്.പ്രത്യേക ഏജന്റുമാര്‍ വഴിയാണ് ഇവരെ കൊണ്ടുവരുന്നതും.പരാതിക്കാരിയായ യുവതിയും ഒരു ഏജന്റ്വഴിയാണ് കോഴിക്കോട്ടെ സംഘത്തില്‍ എത്തിപ്പെട്ടത്. ഈ കാര്യങ്ങളെല്ലാം പൊലീസിന്റെ അന്വേഷണത്തിലാണ്.

Top