ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി സംഘപരിവാറിനോ പോഷക സംഘടനകള്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സുമാണ് എന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിഡ്ഢിത്തമെന്നാണ് ഗഡ്ഗരിയുടെ പ്രതികരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അടിസ്ഥാനരഹിതമാണെന്നും ഗഡ്ഗരി പ്രതികരിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനേയും ഗഡ്ഗരി ന്യായീകരിച്ചു. പ്രധാനമന്ത്രി വിദേശസന്ദര്‍ശനത്തിലാണെന്നും എല്ലാ വിഷയത്തിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് ന്യായീകരണം. സംഘപരിവാറിനെതിരെ നിരന്തരം നിലപാടുകള്‍ എടുത്തിരുന്ന മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ വലത്പക്ഷ സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ സോഷ്യല്‍ മീഡിയയില്‍ ചില സംഘപരിവാറുകാര്‍ ആഹ്‌ളാദപ്രകടനവും നടത്തുന്നുണ്ട്.