ജയസൂര്യയുടെ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ ഗജാല വിവാഹിതയായി. ഹിന്ദി ടെലിവിഷന്‍ താരമായ ഫൈസല്‍ റസഖാണ് നടിയെ വിവാഹം ചെയ്തത്. ഇന്നലെമുമ്പൈയില്‍ വച്ചാണ് നടിയുടെ വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. വളരെ ലളിതാമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നതെന്നു പറയുന്നു.
തമിഴ്,തെലുങ്ക് സിനിമകളിലൂടെ നിറസാന്നിധ്യമായിരുന്ന താരത്തിന്റെ ആദ്യ ചിത്രം 2001ല്‍ പുറത്തിറങ്ങിയ നാളോ വുന്ന പ്രേമ എന്ന തെലുങ്ക് സിനിമയായിരുന്നു. സ്റ്റുഡന്റ് നമ്പര്‍ വണ്‍, മണി മണി മോര്‍ മണി എന്നിവയാണ് മറ്റുചിത്രങ്ങള്‍.
നേരത്തെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഗജാല വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഒരു തെലുങ്ക് സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഗജാലയുടെ ആത്മഹത്യാ ശ്രമം. ഈ സംഭവത്തിന് ശേഷം അഞ്ച് വര്‍ഷത്തോളമായി നടി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.