പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് നിങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ്. ഒരു മാസത്തെ ശമ്പളം പത്ത് മാസം നല്‍കുക എന്നതാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ച ആശയം. ഈ ആശയത്തെ കേരളം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സാലറി ചലഞ്ച് എന്ന ഹാഷ്ടാഗ് വൈറലാണ്. ഇതേ പോലൊരു പ്രളയം 94 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ വിഴുങ്ങിയിരുന്നു. അന്ന് കേരളത്തെ കരകയറ്റുന്നതിന് വേണ്ടി ഗാന്ധിജി രംഗതെത്തിയിരുന്നു.
അന്ന് കേരളത്തിന് വേണ്ടി ഗാന്ധിജി ഒരു ലക്ഷം രൂപയാണ് സമാഹരിച്ചത്. ഗാന്ധിജി നേതൃത്വം നല്‍കിയിരുന്ന യങ് ഇന്ത്യ, നവജീവന്‍ പത്രങ്ങളിലൂടെ കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ആവശ്യത്തോട് നല്ല പ്രതികരണമാണ് ഉണ്ടായത്. ആഹാരം ഉപേക്ഷിച്ചും ചെലവ് ചുരുക്കിയും ആളുകള്‍ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഒരു കുട്ടി പണമില്ലാത്തതിനാല്‍ അച്ഛന്റെ പണപ്പെട്ടിയില്‍ നിന്ന് മോഷ്ടിച്ച് നല്‍കിയതിനെ കുറിച്ച് ഗാന്ധി എഴുതിയിട്ടുണ്ട്.
പാല്‍ കുടിച്ചിരുന്ന ഗാന്ധി പാല്‍ വേണ്ടെന്ന് വെച്ചാണ് തന്റെ വിഹിതം കണ്ടെത്തിയത്. ഗാന്ധിജിക്ക് ലഭിച്ച തുക പ്രളയബാധിതരെ സഹായിക്കാന്‍ വേണ്ടി നല്‍കിയത് അനുയായി ആയിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിനായിരുന്നു. വീട് വച്ച് കൊടുക്കുക, ചര്‍ക്കയില്‍ പരിശീലനം നല്‍കുക എന്ന പദ്ധതികളാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് നടപ്പിലാക്കിയത്.