കൊച്ചി: ഗാന്ധിയെ അഴിമതിക്കാരനാക്കിയും ചരിത്രം വളച്ചൊടിച്ചും വര്‍ഗീയ പ്രസംഗം നടത്തിയും വിവാദങ്ങളുണ്ടാക്കിയ ഹിന്ദു ഐക്യവേദി നേതാവിനെ ഗാന്ധിഭവനിലേയ്ക്ക് ക്ഷണിച്ചത് വിവാദമാകുന്നു. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയുടെ ചാരിറ്റി ഫണ്ട് വിതരണത്തിലെ മുഖ്യാതിഥിയായാണ് ശശികലെ ടിച്ചറെ ക്ഷണിച്ചിരുന്നത്.
സംഘടപരിവാര്‍ സംഘടനകള്‍ പോലും പെതുവേദിയില്‍ ടീച്ചര്‍ക്ക് വേദി നല്‍കാന്‍ മടിക്കുമ്പോഴാണ് മറുനാടന്‍ മയാളി എഡിറ്ററുടെ പ്രത്യേക ക്ഷണമനുസരിച്ച് ഗാന്ധിഭവനില്‍ എത്തിയത്. ഗാന്ധി അഴിമതി നടത്തുകയും ആ പണം ഉപയോഗിച്ച് കലാപം നടത്താന്‍ കൂട്ടുനില്‍ക്കുകയും ചെയ്‌തെന്ന് കഴിഞ്ഞ ദിവസം ഇവര്‍ ആരോപിച്ചിരുന്നു.മഹാത്മാ ഗാന്ധിയെ കുറിച്ച് ഇത്തരം തെറ്റായ പരാമര്‍ശനങ്ങള്‍ നടത്തുന്ന ശശികലയെ ഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തിലേയ്ക്ക് ക്ഷണിച്ചത് സ്ഥാപനത്തെ അപമാനിക്കാനാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കടുത്ത ഗാന്ധിവിരുദ്ധ നിലപാടുള്ള ഇവരെ ഗാന്ധിഭവനിലെത്തിച്ചത് വ്യക്തമായ അജണ്ടയോടുകൂടിയാണെന്നാണ് ആരോപണമുയരുന്നത്. വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമേല്‍ക്കേണ്ടിവരുന്ന കെപി ശശികല ടീചര്‍ക്ക് പിന്തുണ നല്‍കാനുള്ള ഓണ്‍ലൈന്‍ പത്രത്തിന്റെ പെയഡ് പരിപാടിയുടെ തുടര്‍ച്ചയായിരുന്നു ഗാന്ധിഭവനിലെ പരിപാടിയെന്നുമാണ് ആരോപണം. ശശികലയെ മറുനാടന്‍ മലയാളിയുടെ പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നതിനെ മറുനാടന്‍ മലയാളിയിലെ ഭൂരിപക്ഷം ജീവനക്കാരു പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്തിനാണ് ശശികലയെ ഈ പരിപാടിയില്‍ ഇപ്പോള്‍ ക്ഷണിക്കുന്നതെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. പരിപാടിയുടെ വാര്‍ത്ത മറുനാടന്‍ നല്‍കിയെങ്കിലും അതിനു താഴെയും നിരവധി വായനക്കാര്‍ ഈ സംശയം ഉന്നയിച്ചെങ്കിലും മറുപടി പറയാതെ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ബ്രിട്ടനിലെ മലായളി വായനക്കാരില്‍ നിന്ന് സ്വരുപിക്കുന്ന പണമാണ് പാവപ്പെട്ടവര്‍ക്കായി മറുനാടന്‍ മലയാളി വിതരണം ചെയ്യുന്നത്. ചാരിറ്റിയുടെ മറവില്‍ വന്‍ ഫണ്ട് വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിതിനെ തുടര്‍ന്നാണ് സംഘപരിവാര സംഘടനകളുടെ പിന്തുണയില്‍ പ്രതിരോധം തീര്‍ക്കുന്നത്. ബ്രിട്ടനിലെ ഷാജന്‍ സ്‌കറിയയുടെ അക്കൗണ്ടില്‍ വരുന്ന കോടികളുടെ പണത്തിന് രേഖയിലാത്തതിനെ കുറിച്ച് ആദായ നികുതി വകുപ്പിന് പരാതി ലഭിച്ചതായാണ് സൂചന. ഇതോടെയാണ് സംഘപരിവാര നേതാക്കളുമായി അടുപ്പം സൂഷിച്ച് കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടത്തുന്നത് എന്ന് വേണം കരുതാന്‍. അന്തേവാസികളെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തട്ടിപ്പിന് വേണ്ടി കൈമാറിയെന്ന് തെളിവ് സഹിതം പിടിക്കപ്പെട്ട സ്ഥാപനമാണ് ഈ ഗാന്ധിഭവന്‍.