മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയേക്കുറിച്ച് പരിശോധിക്കുന്നതിന് സുപ്രീം കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ അമരീന്ദർ ശരണിനെയാണ് കോടതി അമിക്കസ്ക്യൂറിയായി നിയമിച്ചത്. ഗാന്ധിവധത്തിൽ ദുരൂഹതകളുണ്ടെന്നും അത് നീക്കണമെന്നുമാവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവർത്തകനുമായ ഡോ.പങ്കജ് പദ്നി സമർപിച്ച ഹർജി പരിഗണിക്കവേയാണ് കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചത്. ജസ്റ്റീസുമാരായ എസ്.എ.ബോബ്ദെ, എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിച്ചത്. 1948 ജനുവരി 30നാണ് രാജ്യതലസ്ഥാനത്തുവച്ച് നാഥുറാം വിനായക ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടത്.
Tags: gandhi murder