ദുബായ്: ദുബായിലെ മദ്യശാലയില്‍ കൂളിങ് ഗ്ലാസ് ധരിച്ച മഹാത്മ ഗാന്ധിയുടെ ചിത്രം സ്ഥാപിച്ചത് വന്‍ വിവാദത്തിലേയ്ക്ക്. ഇന്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള പബ്ബിലാണ് ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ദുബായിലെ ഇന്ത്യക്കാര്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
പബ്ബിലെ സന്ദര്‍ശകര്‍ ചിത്രം എടുത്ത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇതോടെ ദുബായിലെ ഇന്ത്യക്കാര്‍ പ്രതിഷേധവുമായി എത്തുകയും ഇതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. വിവാദ ചിത്രം എത്രയും വേഗം നീക്കണമെന്ന് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഗാന്ധിജിയെ പമാനിച്ചിട്ടില്ലെന്നും കലാരൂപം എന്ന നിലയ്ക്ക് മാത്രമാണ് ചിത്രം സ്ഥാപിച്ചതെന്നുമാണ് മാനേജുമെന്റിന്റെ വിശദീകരണം.