ഫ്രീക്കനായി ഗാന്ധി മദ്യശാലക്കുള്ളില്!! പ്രതിഷേധവുമായി ഇന്ത്യാക്കാര്‍ രംഗത്ത്. ബര്‍ദുബൈയിലെ മദ്യശാലയുടെ ചുമരിലാണ് ഇത്തരത്തില്‍ ഒരു ചിത്രം വരച്ച് ചേര്‍ത്തിരിക്കുന്നത്. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ആദര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യയും യുഎഇയും ഒരുങ്ങുകയാണ്. ഇതിനിടയിലാണ് കല്ലുകടിയായി ചിത്രം പ്രചരിക്കുന്നത്.
മദ്യപാനികള്‍ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികില്‍ നിന്നെടുത്ത സെല്‍ഫികളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
പ്രതിഷേധം കനത്തതോടെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടു. അടിയന്തിരമായി ചിത്രം നീക്കണമെന്ന് സ്ഥാപനത്തോട് ആവശ്യപ്പെട്ടതായി കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ അറിയിച്ചു. ഒട്ടനവധി പേര് പരാതിപ്പെട്ട സാഹചര്യത്തില്‍ പ്രശ്നം ഇവിടുത്തെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ചല്ലെന്നും ഇതൊരു കലാരൂപം മാത്രമാണെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഉപഭോക്താക്കള്‍ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.