പാമ്പാടി: എൻ.സി.പി. പുതുപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം പാമ്പാടി റെഡ്ക്രോസ് ഹാളിൽ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൻ.സി.പി
ഒക്ടോബർ രണ്ടിന് നിയോ ജകമണ്ഡലം തലത്തിൽ കോവി ഡ് മാനദണ്ഡം പാലിച്ചു കൊണ്ട്” ഗാന്ധി സ്മൃതി യാത്ര ” സംഘടിപ്പിക്കുമെന്ന് കെ.ആർ. രാജൻ പറഞ്ഞു.
നാടി ന്റെ വികസനത്തിനും പുരോഗതിക്കും, തൊഴിൽ സാധ്യത കൾ വർദ്ധിപ്പിക്കാനും നിർദിഷ്ട
കെ -റെയിൽ , കെ – ഫോൺ പദ്ധതികൾ കഴിയുന്നത്ര വേഗം നടപ്പാക്കണമെന്ന് യോഗം സംസ്ഥാന ഗവൺമെന്റിനോടാവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്മോൻ പി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
എൻ.സി.പി.ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ്‌സൺ ജേക്കബ്, രാജശേഖര പണിക്കർ, നിയോജക മണ്ഡലം ഭാരവാഹികളായ
അനു വിശ്വനാഥ്, ബേബി വാകത്താനം, റെജി വർഗീസ്, മധു ടി.തറയിൽ , അനൂപ് വർഗീസ്, ദീപു പുതുപ്പള്ളി, കെ.എം. ജോൺ , എം.ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.