മോത്തിഹാരി: ചമ്പാരന്‍ സത്യഗ്രഹത്തിനു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തുടക്കമിട്ട ബിഹാറിലെ മോത്തിഹാരിയില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകര്‍ത്തു. ഞായറാഴ്ച രാത്രിയാണ് പ്രതിമ െമെതാനത്തേക്കു മറിച്ചിട്ടതെന്ന് ഈസ്റ്റ് ചമ്പാരണ്‍ ജില്ലാ മജിസ്ട്രേറ്റ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
ഞായറാഴ്ച രാത്രി പ്രതിമ തകര്‍ത്ത സ്ഥലത്ത് മതപരമായ മുദ്രാവാക്യങ്ങള്‍ കേട്ടെന്ന് സാമൂഹിക മാധ്യമങ്ങളിലുണ്ട്. വലത് തീവ്രവാദ ഗ്രൂപ്പുകളാണ് പിന്നിലെന്നും സംശയിക്കുന്നു. ബിട്ടീഷ് ഇന്ത്യയില്‍ മഹാത്മജി നടത്തിയ ആദ്യ സത്യഗ്രഹമായിരുന്നു ചമ്പാരനിലേത്. 1917ലായിരുന്നു അത്.
ജന്മിക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ നിര്‍ബന്ധിതമായി കൃഷിചെയ്തു വിളവെടുത്തുകൊടുക്കാന്‍ നിയമബദ്ധരായിരുന്നു ചമ്പാരനിലെ പാവപ്പെട്ട കര്‍ഷകര്‍. ഈ ചൂഷണത്തിനെതിരേയാണ് ഗാന്ധിജി സത്യഗ്രഹമാര്‍ഗം പയറ്റിയത്.