ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം! 17കാരിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ (ജെ.എന്‍.യു) പ്രഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന 17കാരിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയായത്. പ്രതികളില്‍ നാലുപേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ജെ.എന്‍.യു കാമ്പസിനു പുറത്തു പോയ പെണ്‍കുട്ടിയെ പരിചയക്കാരനായ യുവാവ് നിര്‍ബന്ധിച്ച് തന്റെ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ മയക്കുമരുന്ന് ചേര്‍ത്ത പാനീയം കുടിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇയാളും കൂട്ടുകാരും ചേര്‍ന്ന് വാടക വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിരിച്ച് കാമ്പസില്‍ കൊണ്ടുവന്നു വിട്ട പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്

Top