ഓടുന്ന ട്രെയിനിനുള്ളില്‍ വെച്ച് മൂന്ന് സൈനികര്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഹൗരാഹ്-അമൃതസര്‍ എക്‌സ്പ്രസിലാണ് പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് ഒരു സൈനികനെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലുധിയാനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ആര്‍മി കമ്പാര്‍ട്ടുമെന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. മദ്യം നല്‍കിയ ശേഷം ബോധരഹിതയായ പെണ്‍കുട്ടിയെ മൂന്ന് സൈനികര്‍ ചേര്‍ന്നു കൂട്ടമാനഭംഗപ്പെടുത്തി, സൈനികരും മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് കേസില്‍ പറയുന്നുണ്ട്.ജാര്‍ഖണ്ഡിലെ ഡിയോഗര്‍ ജില്ലയിലെ മധുപൂര്‍ സ്‌റ്റേഷനിലിറങ്ങിയ പെണ്‍കുട്ടി റെയില്‍വെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.