തിരുവനന്തപുരം : കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് വൻ ഗൂഡാലോച നടന്നിട്ടുണ്ട് . പണത്തിന് വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവം നടന്നതിന്റെ തലേദിവസം ഭര്‍ത്താവ് പ്രതികളില്‍ ഒരാളായ രാജന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴിയുമുണ്ട്. കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു.ബലാത്സംഗശ്രമം നടക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഭർത്താവ് രണ്ട് തവണ ബീച്ചിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മദ്യം നല്‍കുമ്പോള്‍ മറ്റ് പ്രതികള്‍ രാജന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും യുവതി മൊഴി നൽകിട്ടുണ്ട്.
ഒളിവിലുള്ള നൗഫൽ എന്ന പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. യുവതി ബലാത്സംഗത്തിനും മർദനത്തിനും ഇരയായെന്ന് വൈദ്യ പരിശോധന റിപ്പോർട്ടിലുണ്ട്. ബലാത്സംഗം സ്ഥിരീകരിക്കുന്നതാണ് യുവതിയുടെ വൈദ്യ പരിശോധനാ ഫലം. സുരക്ഷ കണക്കിലെടുത്ത് യുവതിയേയും മക്കളേയും സർക്കാർ അഭയ കേന്ദ്രത്തിലാക്കി.യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നിർണായകമായി അഞ്ചു വയസുകാരൻ മകൻ മൊഴി നൽകി.
അതേസമയം കൂട്ടബലാത്സംഗ കേസിൽ നിർണായകമായി യുവതിയുടെ അഞ്ചു വയസുകാരനായ മകന്റെ മൊഴി. പ്രതികൾക്കെതിരെ കുരുക്ക് മുറുക്കുന്നതാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിച്ചെന്നും തടയാൻ ശ്രമിച്ചപ്പോൾ തന്നെ അടിച്ചെന്നും യുവതിയുടെ മകൻ മൊഴി നൽകി.
അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതും കുട്ടി പൊലീസിനോട് വിശദീകരിച്ചു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്. അവിടെ വച്ച് നാല് പേര്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തന്നെ നെഞ്ചത്ത് പിടിച്ച് തള്ളിയിട്ടു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖത്ത് അടിച്ചെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതിനാല്‍ മകനെ മുഖ്യസാക്ഷിയാകാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ നിർണായകമായി യുവതിയുടെ അഞ്ചു വയസുകാരൻ മകൻ മൊഴി നൽകി. പിതാവിന്റെ കൂട്ടുകാർ അമ്മയേയും തന്നേയും മർദിച്ചെന്ന് മകന്റെ മൊഴിയിലുണ്ട്. അഞ്ചു വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൻസൂർ, അക്ബർ ഷാ ,അർഷാദ്, നൗഫൽ എന്നിവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷ് പറഞ്ഞു.
ബലാത്സംഗം സ്ഥിരീകരിക്കുന്നതാണ് യുവതിയുടെ വൈദ്യ പരിശോധനാ ഫലം. സുരക്ഷ കണക്കിലെടുത്ത് യുവതിയേയും മക്കളേയും സർക്കാർ അഭയ കേന്ദ്രത്തിലാക്കി.
അതേസമയം, കേസിൽ ഒരു പ്രതിയുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ഉണ്ടായിരുന്ന മനോജ് എന്ന ആളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ രാജന്റെ വീട്ടിൽ ഇയാൾ ഉണ്ടായിരുന്നു. ഇയാളെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ യുവതിയുടെ ഭർത്താവ് അൻസാറിന് പുറമേ മന്‍സൂര്‍ (40), അക്ബര്‍ ഷാ (20), അര്‍ഷാദ് (35), നൗഫല്‍ ഷാ (27), രാജന്‍ സെബാസ്റ്റ്യന്‍ (62), മനോജ് എന്നിവരാണ് പ്രതികൾ. ഇതിൽ നൗഫൽ ഷാ പിടിയിലാകാനുണ്ട്.